മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം പെടുന്നത്. നിരവധി മലയാളം ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയിരുന്നു താരം. ഇവിടെ നിന്നുമാണ് താരം സിനിമകളിൽ എത്തുന്നത്. സത്യത്തിൽ സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിൽ ആയിരുന്നു താരം ആദ്യമായി അഭിനയിച്ചത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരം നായികയായി അഭിനയിച്ചു.
ഇതിനുശേഷമായിരുന്നു താരം തമിഴിലേക്ക് ചേക്കേറിയത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സജീവമായി അഭിനയിച്ചു. ആദ്യമൊക്കെ ഗ്ലാമർ വേഷങ്ങൾ മാത്രമായിരുന്നു താരത്തിനു ലഭിച്ചത്. എന്നാൽ പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ലേഡീ സൂപ്പർസ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്.
അതേസമയം കഴിഞ്ഞ മാസം ആയിരുന്നു നടിയുടെ വിവാഹം നടന്നത്. വളരെ ആർഭാടമായി തന്നെയായിരുന്നു വിവാഹം നടന്നത്. എങ്കിലും സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. നയൻതാരയുടെ അമ്മയ്ക്ക് പോലും വിവാഹത്തിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. പിന്നീട് വിവാഹശേഷം ഇരുവരും അമ്മയെ തിരുവല്ലയിൽ എത്തി കാണുകയായിരുന്നു. ഇപ്പോൾ നയൻതാരയുടെ വിവാഹ ചിത്രങ്ങൾ എല്ലാം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിഗ്നേഷ് ശിവൻ ആണ് വിവാഹ ചിത്രങ്ങൾ പുറത്തുവിടുന്നത്. ഷാരൂഖ് ഖാൻ, രജനീകാന്ത്, മണി രത്നം, ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്ത മറ്റു പ്രമുഖർ.
അതേസമയം വിവാഹത്തിന് താലി എടുത്തുകൊടുത്തത് ആരാണ് എന്ന് അറിയുമോ? സാധാരണ പെൺകുട്ടിയുടെ പിതാവ് ആണ് താലി എടുത്തു കൊടുക്കുക. എന്നാൽ ഇവിടെ പിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് താലി എടുത്തു നൽകിയത് രജനീകാന്ത് ആണ്. ജൂൺ ഒമ്പതാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. ദമ്പതികളുടെ പേര് പതിപ്പിച്ച ചുവപ്പ് സാരിയും മരതക ആഭരണങ്ങളും ആയിരുന്നു നയൻതാരയുടെ വേഷം. അതേസമയം വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇനിയും വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ എല്ലാം തന്നെ.