മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് ബാബു. ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും ആണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. നിർത്തി മലയാളത്തിൽ നൽകിയ ഇദ്ദേഹത്തിൻറെ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
ടൈം ട്രാവൽ ചെയ്തു പോയി ജീവിതത്തിലെ ഒരു പഴയ കാര്യം മാറ്റുവാൻ സാധിക്കും എങ്കിൽ എന്ത് ചെയ്യും എന്നായിരുന്നു ഇദ്ദേഹത്തിനോട് ചോദിച്ച ചോദ്യം. ഇതിന് ഇദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു – ചില മോശം ശീലങ്ങൾ ഒഴിവാക്കുമായിരുന്നു. ടീനേജിൽ ശീലിച്ച ചില കാര്യങ്ങളാണ് അത്. എന്നാൽ ഈ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വെളിപ്പെടുത്തുവാൻ താരം തയ്യാറായില്ല.
അതേസമയം ആത്മവിശ്വാസമാണ് സ്വയം അഭിമാനം തോന്നുന്ന ഒരു കാര്യം എന്നും ഒരു കാര്യം നേടുവാൻ ആഗ്രഹിച്ചാൽ അതിനു വേണ്ടി പരമാവധി പരിശ്രമിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രൈഡേ ഫിലിം ഹൗസ് എന്നാണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. സാന്ദ്ര തോമസിനൊപ്പം ആയിരുന്നു ഇദ്ദേഹം ഈ കമ്പനി ആരംഭിച്ചത്. എന്നാൽ ഇരുവരും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് സാന്ദ്ര തോമസ് ഫ്രൈഡേ ഫിലിംസിൽ നിന്നും പോവുകയായിരുന്നു. ഇതിനെക്കുറിച്ച് പരോക്ഷമായി ഒരിക്കൽ വിജയി ബാബു പറഞ്ഞത് ഇങ്ങനെയാണ്:
“ഏതു പാർട്ട്ണർഷിപ്പ് ആണെങ്കിലും ഓരോരുത്തരുടെയും സ്ഥാനങ്ങൾ ആദ്യം തന്നെ തീരുമാനിക്കണം. അതിപ്പോൾ സിനിമയിൽ ആണെങ്കിലും ജീവിതത്തിൽ ആണെങ്കിലും. ഒപ്പമുള്ള ആൾ ജോലി ചെയ്യാതിരുന്നാൽ അവരുമായി എന്തെങ്കിലും ഈഗോ പ്രശ്നം വന്നാൽ ആ ബന്ധം അവിടെ വച്ചു അവസാനിപ്പിക്കണം, അതാണ് ഏറ്റവും നല്ലത്” – വിജയ് ബാബു പറഞ്ഞത് ഇങ്ങനെ.