Automobile

ഓഫ്റോഡ് വാഹനപ്രേമികൾക്ക് പറ്റിയ പുതിയ എസ്‌യുവി വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ ഇതൊന്നു വായിച്ചു നോക്കൂ

സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളോട് ഇന്ത്യൻ വാഹന പ്രേമികൾക്ക് കമ്പം ഏറിവരികയാണ് എന്ന് നിസ്സംശയം പറയാം. എൻട്രി ലെവൽ മോഡലുകളിൽ പോലും ലഭ്യമായ പ്രായോഗികതയും സാങ്കേതികവിദ്യയും ഒക്കെ തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ഇതിനൊപ്പം ഓഫ്റോഡ് എസ് യു വീകളോടുള്ള ആവേശവും മാർക്കറ്റിൽ കാണാം. നിലവിൽ മഹീന്ദ്ര ഥാറും ഫോഴ്‌സ് ഗൂർഖയുമൊക്കെ അടക്കിഭരിക്കുന്ന ഈ രംഗത്തേക്ക് പുതിയ സ്പോർട്സ് എസ്‌യുവികളാണ് വരാനിരിക്കുന്നത്. നിങ്ങൾ ഒരു ഓഫ് റോഡ് വാഹനപ്രേമി ആണെങ്കിൽ പുതിയ വാഹനം എടുക്കുന്നതിനു മുൻപേ പരിചയപ്പെടേണ്ട വരാനിരിക്കുന്ന മോഡലുകൾ ഒന്നു നോക്കാം.

- Advertisement -

ആദ്യത്തേതാണ് സ്കോർപിയോ എൻ. നെക്സ്റ്റ് ജനറേഷൻ മഹീന്ദ്ര സ്കോർപിയോ ഇനി സ്കോർപിയോ എൻ എന്ന പേരിൽ ജൂൺ 27ന് ഇന്ത്യൻ വിപണിയിലെത്തും. രണ്ട് എൻജിൻ ഓപ്ഷനുകൾ അവൈലബിൾ ആയിരിക്കും. പുതിയ മോഡലിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനുമാവും ഉണ്ടാവുക. പരുക്കൻ ലാഡർ-ഫ്രെയിം പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ വാഹനത്തിന് മാനുവൽ ഓട്ടോമാറ്റിക് ഗിയർ ബോക്സുകൾ ലഭ്യമാണ്. 4×4 ഡ്രൈവ്ട്രെയിൻ ഓപ്ഷനും ലഭ്യമാകുന്നതാണ്. മഹീന്ദ്ര താർ 5-ഡോർ ഓപ്ഷനാണ് സ്കോർപ്പിയോക്ക് ശേഷം മഹീന്ദ്ര ശ്രദ്ധയൂന്നിയ മറ്റൊരു ഓഫ്റോഡ് എസ് യു വി. 2023 അവസാനത്തോടുകൂടിയോ 2024ലോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ഇനിയുള്ളത് നിരത്തുകളിൽ അവസാനഘട്ട പരീക്ഷണങ്ങളുമായി പോകുന്ന ഫോഴ്സ് ഗൂർഖ 5-ഡോർ ആണ്. ഗൂർഖ 3യേക്കാലും വളരെ വലുതായിരിക്കും ഇതെന്ന് ഊഹിക്കാം. നിലവിലുള്ള മോഡലിന്റെ അതേ 2.6-ലിറ്റർ ഡീസൽ എഞ്ചിൻ ആയിരിക്കും വാഹനത്തിന് ലഭിക്കുക. മഹീന്ദ്ര താറിന് തിരിച്ചടിയായേക്കാവുന്ന ചില ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇനി ഉള്ളത് പരുക്കൻ, ഓഫ്-റോഡ് ശേഷിയുള്ള യൂട്ടിലിറ്റി വാഹനങ്ങൾക്ക് പേരുകേട്ട ജീപ്പ് ആണ്. അമേരിക്കൻ കമ്പനി ഈ വർഷാവസാനം പുതിയ ഗ്രാൻഡ് ചെറോക്കി ഇന്ത്യയിൽ അവതരിപ്പിക്കും എന്നുള്ള വാർത്തകൾ വന്നുകഴിഞ്ഞു. അത് പ്രീമിയം, ആഡംബര മോഡലായിരിക്കും. ഈ വാഹനത്തിന് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും 4-വീൽ-ഡ്രൈവ് സിസ്റ്റവുമായാണ് ജീപ്പ് മാർക്കറ്റിലേക്ക് ഇറങ്ങാൻ പദ്ധതി.

Anu

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

2 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

2 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

2 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

2 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

3 hours ago