ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. നിലവിൽ 19 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ ഉള്ളത്. നിരവധിപേർ പല കാരണങ്ങളാൽ പരിപാടിയിൽ നിന്നും പുറത്തു പോയതിന് പിന്നാലെ 6 പുതിയ മത്സരാർത്ഥികൾ വരികയായിരുന്നു. ഇങ്ങനെയാണ് ഷോ ആരംഭിച്ചപ്പോൾ എത്ര മത്സരാർത്ഥികൾ ഉണ്ടായിരുന്നോ അത്രതന്നെ മത്സരാർത്ഥികൾ വീണ്ടും പരിപാടിയിൽ എത്തിയത്.
കഴിഞ്ഞ ആഴ്ചയിൽ രണ്ടുപേർ ആയിരുന്നു നോമിനേഷനിൽ പുറത്തു പോയിരുന്നത്. ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ പേർ വെറുക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാൻമണി. ഇവർ ആയിരുന്നു പുറത്തുപോയ മത്സരാർത്ഥികളിൽ ഒരാൾ. ഇതുപോലെ മറ്റൊരു മത്സരാർത്ഥി ആയിരുന്നു ശരണ്യ. ഇവരും പുറത്തുപോയിരുന്നു. ആക്റ്റീവ് അല്ലാത്തതുകൊണ്ട് ആയിരിക്കണം ആളുകൾ ഇവർക്ക് വോട്ട് ചെയ്യാതിരുന്നത്. എന്നാൽ വിഷു പ്രമാണിച്ച് ഇവരുടെ എലിമിനേഷൻ ക്യാൻസൽ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ എലിമിനേഷനിൽ വന്ന മത്സരാർത്ഥികൾ തന്നെയായിരിക്കും ഈ ആഴ്ചയിലെ എലിമിനേഷനിലും ഉണ്ടാവുക. അതുകൊണ്ട് ഇത്തവണയും 9 പേർ തന്നെയാണ് എലിമിനേഷനിൽ ഉള്ളത്. അഭിഷേക് ശ്രീകുമാർ ആണ് എലിമിനേഷനിൽ ഉള്ള ഒരാൾ. ശ്രീരേഖ ആണ് എലിമിനേഷനിൽ ഉള്ള മറ്റൊരു മത്സരാർത്ഥി. ഇത് കൂടാതെ മറ്റൊരു മത്സരാർത്ഥിയാണ് ഋഷി. നോറ, ശ്രീതു, അൻസിബ എന്നിവരാണ് മറ്റു മൂന്നു മത്സരാർത്ഥികൾ. ഇതുകൂടാതെ ജിന്റോ, ശരണ്യ, ജാന്മണി എന്നിവരും ഉണ്ട്.
കഴിഞ്ഞതവണത്തെ പോലെ തന്നെ ജാൻമണി, ശരണ്യ എന്നിവർ പുറത്തു പോകുവാൻ ആണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. എന്നാൽ ഇത്തവണ ശരണ്യ പവർ ടീമിൽ ആയിരുന്നത് കൊണ്ട് അത്യാവശ്യം നല്ല രീതിയിൽ ആക്ടീവ് ആയിരുന്നു. അതുകൊണ്ട് ഇവർക്ക് കുറച്ചു കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ ഒരുപക്ഷേ മറ്റൊരു മത്സരാർത്ഥിയായിരിക്കും പുറത്തുപോവുക. ജാൻമണി എന്തായാലും പുറത്തു പോകും എന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. കാരണം അത്രത്തോളം വെറുപ്പാണ് പ്രേക്ഷകർക്കിടയിൽ ഇവർ ഇതിനോടകം സ്വരൂപിച്ചു കഴിഞ്ഞത്.