മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂര്യ. ശരവണൻ ശിവകുമാർ എന്നാണ് ഇദ്ദേഹത്തിൻറെ യഥാർത്ഥ പേര്. നടനും സംവിധായകനും നിർമ്മാതാവുമായ ശിവകുമാറിൻ്റെ മകനാണ് സൂര്യ. തമിഴിലെ രണ്ടാം നിര താരങ്ങളിൽ ഒരാളാണ് സൂര്യ. എങ്കിലും കേരളത്തിലെ പ്രമുഖ താരങ്ങളിൽ ഒരാൾ ആയിരുന്നു സൂര്യ ഒരു കാലത്ത്. മമ്മൂട്ടി മോഹൻലാൽ സിനിമകൾ പോലും ലഭിക്കാതിരുന്ന ഫസ്റ്റ് ഡേ കളക്ഷൻ സൂര്യ സിനിമകൾക്ക് ലഭിക്കുമായിരുന്നു. എന്നാൽ അഞ്ചാൻ എന്ന സിനിമയുടെ പരാജയത്തിനു ശേഷം സൂര്യൻ വളരെ പിറകോട്ട് പോയി. ഇപ്പോഴും ആ ദുരന്തത്തിൽ നിന്നും സൂര്യ പൂർണമായി മുക്തമായിട്ടില്ല.
ജ്യോതിക ആണ് സൂര്യയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ജ്യോതിക കുറച്ചുകാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്. മലയാള സിനിമയിലേയ്ക്ക് മഞ്ജു വാര്യർ തിരിച്ചു വന്ന ഹൗ ഓൾഡ് ആർ യു എന്ന സിനിമയുടെ തമിഴ് റീമേക്കിലൂടെ ആണ് ജ്യോതിക തിരിച്ചു വന്നത് എന്ന പ്രത്യേകതയുമുണ്ട്. തൻറെ ഭർത്താവ് ആണ് തനിക്ക് എപ്പോഴും പിന്തുണയുമായി നിന്നിട്ടുള്ളത് എന്ന് ചോദിക് പലതവണ പല പരിപാടികളിലും പറഞ്ഞതാണ്.
ഇപ്പോൾ ബാല സംവിധാനം ചെയ്യുന്ന സിനിമയിൽ ആണ് സൂര്യ അഭിനയിക്കുന്നത്. സിനിമയുടെ ലോഞ്ചിംഗ് കന്യാകുമാരിയിൽ നടന്നു. സിനിമയിൽ ആരാണ് സൂര്യയുടെ നായികയായി എത്തുന്നത് എന്ന് അറിയുമോ? അദ്ദേഹത്തിൻറെ ജീവിതത്തിലെ നായിക ജ്യോതിക തന്നെയാണ് സിനിമയിൽ നായികയായി എത്തുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഇരുവരും സംയുക്തമായിട്ടാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
സൂര്യയും ജ്യോതികയും തന്നെയാണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. അതേസമയം രാജശേഖർ പാണ്ടിയൻ ആണ് സിനിമയുടെ സഹ നിർമ്മാണം. സൂര്യയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ബാല ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. 18 വർഷങ്ങൾക്കു മുമ്പാണ് ഒരു ബാല സിനിമയിൽ സൂര്യ നായകനായി എത്തിയത്.