വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഏറെ വർഷങ്ങളായി താരം മോഡലും രംഗത്ത് സജീവമായിരുന്നു. അവിടെ നിന്നുമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് എത്തിയത്. നിവിൻ പോളിയുടെ നായികയായിട്ടാണ് താരം കരിയർ ആരംഭിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് മായാനദി എന്ന സിനിമ താരത്തിന്റെ കരിയറിലെ ബ്രേക്ക് ആവുകയും ചെയ്തു.
ഇപ്പോൾ തമിഴിലും തെലുങ്കിലും താരം വളരെ സജീവമാണ്. നിരവധി സൂപ്പർതാരങ്ങളുടെ നായികയായിട്ട് അടക്കം താരം വേഷമിട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ആരാധകരോട് ഒരു ആവശ്യം കൂടി താരം പറയുകയാണ്.
ഇപ്പോൾ ഒരു ട്വിറ്റർ അക്കൗണ്ട് കൂടി തുടങ്ങിയിരിക്കുകയാണ്. ഐഷു എന്ന പേരിൽ തന്നെയാണ് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. “ഈ പെൺകുട്ടിക്ക് ഒരു ട്വിറ്റർ അക്കൗണ്ട് വേണമെന്ന് ആഗ്രഹം തോന്നി. നിങ്ങൾ എപ്പോഴും അവൾക്ക് നൽകിയ സ്നേഹം അവിടെയും നൽകും എന്ന് പ്രതീക്ഷിക്കുന്നു” – ഇതാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അതേസമയം താരത്തിന്റെ ട്വിറ്ററിലെ ആദ്യത്തെ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ആരാധകരോട് താരം ആവശ്യപ്പെട്ട കാര്യം ഇടം വലം നോക്കാതെ ആരാധകർ ചെയ്തിരിക്കുകയാണ് എന്ന് വേണം പറയാൻ. കാരണം വെറും അഞ്ചു മണിക്കൂറിനുള്ളിൽ തന്നെ 5000 ഫോളോവേഴ്സ് ആണ് താരത്തിന് ട്വിറ്ററിൽ വന്നിരിക്കുന്നത്. നീ ഇപ്പോൾ പുതിയ സിനിമകളുടെ അപ്ഡേറ്റുകൾ എല്ലാം ഇവിടെ ആയിരിക്കും വരിക അല്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
Hello Twitter Fam! Be kind ❤️ pic.twitter.com/Y0qcg9XxVA
— Aishu__ (@AishuL_) June 24, 2023