മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവിക നമ്പ്യാർ. നടി എന്ന നിലയിലും നടത്തുക എന്ന നിലയിലും അവതാരിക എന്ന നിലയിലും എല്ലാം ഇവർ വളരെ സജീവമാണ്. ഇവരുടെ ഭർത്താവ് ആണ് വിജയ് മാധവ്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞവർഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. രണ്ടു മാസങ്ങൾക്കു മുൻപാണ് ഇരുവർക്കും ഒരു കുട്ടി ജനിച്ചത്.
ഇവർക്ക് ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. ഇതിലൂടെ താങ്കളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇവർ പുതിയ ഒരു വിശേഷം അറിയിച്ചിരിക്കുകയാണ്. തങ്ങളുടെ മകനുവേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്.
മകൻറെ പേരിൽ പുതിയ ഒരു സംരംഭമാണ് ഇവർ തുടങ്ങാൻ പോകുന്നത്. ആത്മജ സ്കൂൾ ഓഫ് യോഗ ആൻഡ് മ്യൂസിക് ആണ് ഇരുവരും തുടങ്ങാൻ പോകുന്നത്. കുട്ടി സ്കൂളിൽ പോകുന്ന സമയത്ത് കളിയാക്കും എന്ന് കുറെ ആളുകൾ പറഞ്ഞിരുന്നു എന്നും അങ്ങനെയാണ് ഈ ആലോചനയിലേക്ക് എത്തിയത് എന്നും ആദ്യം പ്ലേ സ്കൂൾ തുടങ്ങുവാൻ ആയിരുന്നു തീരുമാനം എന്നും പിന്നീട് ആ പ്ലാൻ മാറ്റിയിട്ട് യോഗയും പാട്ടും പഠിപ്പിക്കുന്ന സ്കൂൾ തുടങ്ങാം എന്നതിലേക്ക് എത്തിയത് എന്നുമാണ് ഇരുവരും പറയുന്നത്.
കുട്ടി വളർന്നു വലുതായി താല്പര്യമുണ്ടെങ്കിൽ ഇത് ഏറ്റെടുത്ത് നടത്തട്ടെ എന്നാണ് വിജയ് പറയുന്നത്. എല്ലാം സെറ്റ് ആക്കി കൊണ്ടിരിക്കുകയാണ് എന്നും നമുക്ക് എന്തും ചെയ്യാനുള്ള പെർമിഷൻ കിട്ടിയിട്ടുണ്ട് എന്നും ആണ് വീഡിയോയിൽ ഇരുവരും പറയുന്നത്. എന്തായാലും ഇവരുടെ പുതിയ ചുവടുവെപ്പിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുകയാണ് പ്രേക്ഷകർ.