മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രീശാന്ത്. ക്രിക്കറ്റ് മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളികളുടെ അഭിമാനമായി മാറിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ ഇദ്ദേഹത്തിന് വലിയ രീതിയിലുള്ള തിരിച്ചടികൾ ക്രിക്കറ്റ് മേഖലയിൽ നിന്നും നേരിടേണ്ടി വന്നു. വളരെ കുറച്ച് പേർ മാത്രമാണ് അപ്പോൾ ഇദ്ദേഹത്തിന് ഒപ്പം നിന്നത്. മലയാളികൾ പോലും ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞുകൊണ്ട് എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.
അതേസമയം അടുത്തിടെ ആണ് താരം സിനിമാ മേഖലയിൽ സജീവമായി തുടങ്ങിയത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത കാത്തു വാക്കില രണ്ട് കാതൽ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു. വലിയ കയ്യടികളോടെയാണ് ഇദ്ദേഹത്തെ മലയാളികൾ അടക്കമുള്ളവർ സ്ക്രീനിൽ സ്വീകരിച്ചത്. ഇപ്പോഴും അദ്ദേഹം മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ട വ്യക്തിയാണ് എന്ന് ഈ സീനിനു ലഭിച്ച കയ്യടികൾ തന്നെ തെളിവ് ആയിരുന്നു.
ഇപ്പോൾ മറ്റൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ജീവിതത്തിലെ പുതിയ വിശേഷം ആണ് താരം അറിയിച്ചിരിക്കുന്നത്. ഇത് വല്ലാതെ വൈകി പോയല്ലോ എന്നാണ് മലയാളികൾ അടക്കമുള്ളവർ പറയുന്നത്. എന്തായാലും നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
പിന്നണി ഗായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് ശ്രീശാന്ത്. കൊച്ചിയിലായിരുന്നു പാട്ടിൻറെ റെക്കോർഡിങ് നടന്നത്. വൈറൽ അവൻ വലിയ സാധ്യതയുള്ള പാട്ട് ആണ് എന്നും താരം കൂട്ടിച്ചേർത്തു. ഐറ്റം നമ്പർവൺ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് ഇദ്ദേഹം പിന്നണി ഗായകനായി അരങ്ങേറുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ സണ്ണിലിയോൺ അടക്കം ചുവട് വയ്ക്കുന്നുണ്ട്.