മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് സൂപ്പർതാരങ്ങളുടെ കുട്ടികാല വിശേഷങ്ങൾ കാണുക എന്നത്. നിരവധി സൂപ്പർ താരങ്ങളുടെ ചൈൽഡ്ഹുഡ് ഫോട്ടോ ആണ് പലപ്പോഴും വൈറലായി മാറിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ നേരെ തിരിച്ച് ഒരു ഫോട്ടോ വൈറലായി മാറിയിരിക്കുകയാണ്. അതായത് ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ ഒരു കൊച്ചുസുന്ദരിയുടെ ഇപ്പോഴത്തെ ഫോട്ടോ ആണ് വൈറലായി മാറിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ആരും വല്ലാതെ വളർന്നു പോയതുകൊണ്ട് ഇങ്ങനെ കണ്ടിട്ട് മനസ്സിലാകുന്നില്ല എന്നാണ് മലയാളികൾ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ പതിനാലാം പിറന്നാൾ. നിരവധി ആളുകളായിരുന്നു ഇവർക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. പിറന്നാൾ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു. കേവലം ഒരു സിനിമയിലൂടെ മാത്രമാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ ഒറ്റ സിനിമയിലൂടെ കോടികണക്കിന് ആരാധകരെ ആണ് താരം സ്വന്തമാക്കിയത് എന്ന് വേണമെങ്കിൽ പറയാം. കാരണം അത്രത്തോളം മികച്ച ഒരു സിനിമ ആയിരുന്നു അത്.
ഹർശാലി മൽഹോത്ര എന്നാണ് ഇവരുടെ പേര്. ഇപ്പോൾ 14 വയസ്സ് ആണ് ഇവരുടെ പ്രായം. ബജ്രംഗി ഭായിജാൻ എന്ന സിനിമയിലൂടെ ആണ് ഇവർ ബാലതാരമായി പ്രത്യക്ഷപ്പെട്ടത്. സൽമാൻ ഖാൻ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സൽമാൻ ഖാൻ അവതരിപ്പിച്ച ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ഈ സിനിമയിലേത്. ഒരു ഹിന്ദി സിനിമ ആയിരുന്നെങ്കിലും ചിത്രത്തിന് ഒരു യൂണിവേഴ്സൽ അപ്പീൽ ഉള്ളതുകൊണ്ട് മലയാളികളും ഇരുകൈയും നീട്ടി ആയിരുന്നു ഈ ചിത്രത്തെ സ്വീകരിച്ചത്.
അതേസമയം ആദ്യത്തെ സിനിമയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു എന്നും എന്നാൽ സൽമാൻ ഖാൻ ഇടപെട്ട് ആണ് അതെല്ലാം ഒഴിവാക്കാൻ നിർദ്ദേശിച്ചത് എന്നും താരം തന്നെ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തുവന്നിരുന്നു. കാരണം ഇപ്പോൾ പഠിക്കേണ്ട സമയം ആണ് എന്നും ഇപ്പോൾ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മികച്ച വേഷങ്ങൾ കിട്ടില്ല എന്നുമാണ് സൽമാൻഖാൻ പറഞ്ഞത്. പഠിത്തം എല്ലാം കഴിഞ്ഞിട്ട് നായികയായി സിനിമയിൽ ഒരു ഗംഭീര ലോഞ്ചിംഗ് നടത്താം എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. എന്തായാലും ഇപ്പോൾ ആരാധകർ എല്ലാം തന്നെ ഇവരുടെ ഗംഭീര ലോഞ്ചിങ്ങിന് വേണ്ടി കാത്തിരിക്കുകയാണ്.