Film News

സൂര്യയുടെ പുതിയ ആഡംബര ഫ്ലാറ്റിന്റെ വില കേട്ടോ? ഇത്രയും വലിയ ഫ്ലാറ്റ് എന്തിനാണ് എന്നും ഈ പണം പാവങ്ങൾക്ക് നൽകിയിരുന്നെങ്കിൽ രാജ്യത്തിൻ്റെ പട്ടിണി മാറുമായിരുന്നു എന്നും മലയാളി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂര്യ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും ഇദ്ദേഹത്തിന്റെ സിനിമകൾക്ക് എല്ലാം തന്നെ മലയാളികൾ വലിയ രീതിയിലുള്ള സ്വീകാര്യത ആണ് നൽകുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ പണ്ടുമുതൽ തന്നെ കേരളത്തിലും വലിയ രീതിയിലുള്ള തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടാണ്.

- Advertisement -

ഇപ്പോൾ ഇദ്ദേഹം ഒരു പുതിയ ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇദ്ദേഹം കുടുംബസമേതം ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റി എന്ന വാർത്തയും പുറത്ത് വരുന്നു. 70 കോടി രൂപ വിലയുള്ള ആഡംബര ഫ്ലാറ്റ് ആണ് സൂര്യ പുതിയതായി വാങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഹിന്ദി സിനിമ താരങ്ങളും വലിയ ബിസിനസുകാരും താമസിക്കുന്ന അതേ പ്രദേശത്ത് തന്നെയാണ് ഇദ്ദേഹം പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

9000 ചതുരശ്ര അടി വലിപ്പമുള്ള ഫ്ലാറ്റ് ആണ് ഇവർ വാങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. വളരെ മനോഹരമായ ഒരു പൂന്തോട്ടവും ഒരുപാട് കാറുകൾ ഒരേസമയം പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഈ ഫ്ലാറ്റ് തന്റെ മാതാപിതാക്കൾക്കും അനിയനും നടനുമായ കാർത്തിക്കും മറ്റുമൊക്കെ മുംബൈയിൽ എത്തുമ്പോൾ വിശ്രമിക്കുവാൻ വേണ്ടി മാത്രം തയ്യാറാക്കുന്നതാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇതുകൂടാതെ കുടുംബത്തോടൊപ്പം ഉള്ള ആനന്ദ വേളകൾ ആഘോഷിക്കുവാനും കുട്ടികളുടെ പിറന്നാൾ അടക്കമുള്ള ആഘോഷങ്ങൾ ആഘോഷിക്കുവാനും ആയിരിക്കും ഇത് വിനിയോഗിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് കൂടാതെ സൂര്യയുടെ മകൾ വിദ്യാഭ്യാസത്തിന് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റി എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്തായാലും വാടിവാസൽ എന്ന സിനിമയിലാണ് ഇദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. വെട്രി മാരൻ ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നത്.

Athul

Recent Posts

ആവേശം കണ്ടതിനു ശേഷം നയൻതാര പറഞ്ഞ വാക്കുകൾ കേട്ടോ? സിനിമ കണ്ടതിനേക്കാൾ രോമാഞ്ചം എന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇപ്പോൾ ഇവർ ആവേശം എന്ന സിനിമ കണ്ടിരിക്കുകയാണ്. സിനിമയെ കുറിച്ച് ഇവർ…

50 mins ago

സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചെയ്യാൻ എത്തിയ മറ്റൊരു സുരേഷ് ഗോപി, കാഴ്ചയിലും നിൽപ്പിലും സംസാരത്തിലും അതേ സുരേഷ് ഗോപി സ്റ്റൈൽ, ആളെ മനസ്സിലായോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും രാഷ്ട്രീയക്കാരനും ആയ വ്യക്തിയാണ് സുരേഷ് ഗോപി. ഇദ്ദേഹത്തിൻറെ അതേ രൂപസാദൃശ്യമുള്ള ഒരാൾ തൃശ്ശൂരിൽ വോട്ട്…

1 hour ago

മനുഷ്യത്വം ഒട്ടുമില്ലാത്ത അധികാരി, അഥവാ രാജകുമാരി – മെയർ ആര്യ രാജേന്ദ്രനെതിരെ കടുത്ത വാക്കുകളുമായി ഹരീഷ് പേരടി

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ ഷോ കാണിച്ചത്. ഓടുന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിക്കൊണ്ട്…

2 hours ago

എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും ചെയ്യും.ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്, രോഗബാധിതയെന്ന് നടി അന്ന രാജൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് അന്ന രാജൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബോഡി ഷെയിമിങ് കമന്റ് ഇട്ടവരോട് വേദനിപ്പിക്കരുതെന്ന് അഭ്യർഥിച്ച് നടി അന്ന…

3 hours ago

കൗണ്‍സിൽ യോഗത്തിൽ പൊട്ടിക്കരഞ്ഞ് മേയര്‍.മേയര്‍ പദവി ദുരുപയോഗം ചെയ്യുന്നു.

മേയര്‍ ആര്യാ രാജേന്ദ്രൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും…

3 hours ago