
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂര്യ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും ഇദ്ദേഹത്തിന്റെ സിനിമകൾക്ക് എല്ലാം തന്നെ മലയാളികൾ വലിയ രീതിയിലുള്ള സ്വീകാര്യത ആണ് നൽകുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ പണ്ടുമുതൽ തന്നെ കേരളത്തിലും വലിയ രീതിയിലുള്ള തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടാണ്.
ഇപ്പോൾ ഇദ്ദേഹം ഒരു പുതിയ ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇദ്ദേഹം കുടുംബസമേതം ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റി എന്ന വാർത്തയും പുറത്ത് വരുന്നു. 70 കോടി രൂപ വിലയുള്ള ആഡംബര ഫ്ലാറ്റ് ആണ് സൂര്യ പുതിയതായി വാങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഹിന്ദി സിനിമ താരങ്ങളും വലിയ ബിസിനസുകാരും താമസിക്കുന്ന അതേ പ്രദേശത്ത് തന്നെയാണ് ഇദ്ദേഹം പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
9000 ചതുരശ്ര അടി വലിപ്പമുള്ള ഫ്ലാറ്റ് ആണ് ഇവർ വാങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. വളരെ മനോഹരമായ ഒരു പൂന്തോട്ടവും ഒരുപാട് കാറുകൾ ഒരേസമയം പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഈ ഫ്ലാറ്റ് തന്റെ മാതാപിതാക്കൾക്കും അനിയനും നടനുമായ കാർത്തിക്കും മറ്റുമൊക്കെ മുംബൈയിൽ എത്തുമ്പോൾ വിശ്രമിക്കുവാൻ വേണ്ടി മാത്രം തയ്യാറാക്കുന്നതാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇതുകൂടാതെ കുടുംബത്തോടൊപ്പം ഉള്ള ആനന്ദ വേളകൾ ആഘോഷിക്കുവാനും കുട്ടികളുടെ പിറന്നാൾ അടക്കമുള്ള ആഘോഷങ്ങൾ ആഘോഷിക്കുവാനും ആയിരിക്കും ഇത് വിനിയോഗിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് കൂടാതെ സൂര്യയുടെ മകൾ വിദ്യാഭ്യാസത്തിന് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റി എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്തായാലും വാടിവാസൽ എന്ന സിനിമയിലാണ് ഇദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. വെട്രി മാരൻ ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നത്.