വാഹന വിപണിയിൽ ഏറെ പ്രചാരത്തിലുള്ള ഹ്യുണ്ടായി വെന്യൂ പുതിയ രൂപമാറ്റത്തോടുകൂടി അവതരിപ്പിക്കുകയാണ് കമ്പനി. ജൂൺ 16 നാണ് ആണ് പുതിയ വെന്യു വിപണിയിൽ എത്തുക. തങ്ങളുടെ പുതിയ ഫേസ് ലിഫ്റ്റ് മോഡലിനെ കമ്പനി ആൾക്കാർക്ക് ആയി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. 2019 ലാണ് സബ് കോംപാക്ട് എസ് യു വിൽ നിന്ന് കോംപാക്റ്റ് എസ് യു വി യിലേക്ക് ഹ്യുണ്ടായി വേന്യു വന്നത്. മൂന്ന് വർഷക്കാലമായി വിപണിയിൽ ഈ വാഹനം ഉണ്ട്. കമ്പനിയുടെ വില്പനയുടെ കാൽ ശതമാനത്തിലധികവും ഈ വാഹനമാണ് നടക്കാറുള്ളത്.
വിപണിയിൽ പുതിയതായി ഇറങ്ങിയ യമണ്ടൻ വാഹനങ്ങളുമായി ഏറ്റുമുട്ടാൻ പറ്റാതെ വന്നപ്പോലാണ് ഒരു മാറ്റം ഒക്കെ നൽകി വാഹനത്തെ വീണ്ടും അവതരിപ്പിക്കാൻ കമ്പനി തീരുമാനിക്കുന്നത്. വളരെയധികം പരിഷ്ക്കാരങ്ങൾ ഒക്കെ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഒന്നിലധികം എൻജിൻ ഓപ്ഷനുകളും 5 വേരിയൻ്റുകളുമാണ് ഇവയിൽ പ്രധാനം. ഇൻറീരിയർ എക്സ്ടീരിയറിലും കാര്യമായ മാറ്റങ്ങളാണ് 2022 മോഡൽ വാഹനത്തിന് ഉണ്ടാവുക. ഏറ്റവും പുതിയ മാറ്റങ്ങളോടെ വരുന്ന ഈ കോംപാക്ട് എസ്യുവി സ്വന്തമാക്കാൻ ഇപ്പോൾ അവസരവും ഒരുങ്ങി. ബുക്കിംഗ് ആരംഭിച്ചു എന്നാണ് അറിയപ്പെടുന്നത് 21,000 രൂപ ടോക്കൺ തുകയായി നൽകിയാണ് ബുക്കിംഗ്.
ക്ലിക്ക് ടു ബൈ പ്ലാറ്റ്ഫോമിലാണ് പുതിയ വെന്യൂവിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. പുതിയ ഡിസൈൻ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഫ്രണ്ട് ഗ്രില്ല് ഡാർക്ക് ക്രോം ആണ് ലഭിക്കുന്നത്. പാരാമെട്രിക്ഗ്രിൽ എന്നാണ് ഇതിനെ ഇവർ പറയുന്നത്. എൽഇഡി ഹെഡ്ലൈറ്റ് ലാമ്പുകളും എൽഇഡി ഡീആർഎൽ എന്നിവയും കൊടുത്തിട്ടുണ്ട്. നവീകരിച്ച ആർവിഎം കളും വാഹനത്തിൻറെ മാറ്റുകൂട്ടുന്നു. ഇൻറീരിയർനെ കുറിച്ച് ഇതുവരെ കാര്യമായ വിശദാംശങ്ങൾ ഒന്നും പുറത്തു വന്നില്ലെങ്കിലും എല്ലാവിധ സൗകര്യങ്ങളും ഇൻഫോടെയിമൻ്റ്മെൻറ് അടക്കം സാങ്കേതികവിദ്യയിലും എല്ലാം തന്നെ സവിശേഷതകൾ നിറച്ചുകൊണ്ട് ആയിരിക്കും പുറത്തിറങ്ങുക തീർച്ചയാണ്. പത്ത് ഭാഷകൾ ഉൾപ്പെടെ 12 ഭാഷകളെ പുതിയ ഇൻഫോടെയിൻമെൻറ് സിസ്റ്റം പിന്തുണയ്ക്കും.