മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നയൻതാര. തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് നയൻതാര. ഇനി താരം താമസിക്കാൻ പോകുന്നത് എവിടെയായിരിക്കും എന്ന് അറിയുമോ? സാക്ഷാൽ ജയലളിത പോലും താമസിച്ച സ്ഥലത്ത് ആയിരിക്കും താരം ഇനി താമസിക്കാൻ പോകുന്നത്. സൂപ്പർസ്റ്റാർ രജനീകാന്ത് അടക്കമുള്ളവർ ആയിരിക്കും ഇനി നടിയുടെ അയൽക്കാർ.
തിരുവല്ല സ്വദേശി ആണ് യഥാർത്ഥത്തിൽ നയൻതാര. അടുത്തിടെ ആണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിഗ്നേഷ് ശിവൻ ആണ് നടിയുടെ ഭർത്താവ്. ഇദ്ദേഹത്തിന് സമ്മാനമായി നൽകിയ വീടിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 20 കോടി മുതൽ മുടക്കിലാണ് വീട് ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 16,500 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീട് നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു ബാത്റൂം മാത്രം ഏകദേശം 1500 സ്ക്വയർ ഫീറ്റ് വരും എന്നാണ് പറയപ്പെടുന്നത്.
ചെന്നൈയിലെ ഏറ്റവും പോറസ് ഏരിയകളിൽ ഒന്നാണ് പോയ്സ് ഗാർഡൻ. സിനിമാ രാഷ്ട്രീയ ബിസിനസ് മേഖലയിലെ നിരവധി പ്രമുഖർ ഇവിടെയാണ് താമസിക്കുന്നത്. ചെന്നൈയിലെ ഏറ്റവും ആഡംബര സമുച്ചയങ്ങളിൽ ഒന്നാണ് പോയ്സ് ഗാർഡൻ. അതേസമയം സർക്കാർ സ്മാരകം ആയിട്ടുള്ള മുഖ്യമന്ത്രി ജയലളിതരുടെ പഴയ ഭവനവും ഇവിടെ തൊട്ടടുത്തു തന്നെയാണ്.
2021 നവംബർ മാസത്തിൽ ആണ് ഈ വീട് താരം സ്വന്തമാക്കിയത്. ഏറെ നാളായുള്ള പ്രണയത്തിനു ഒടുവിൽ ആണ് ഇരുവരും വിവാഹിതരായത്. അതേസമയം ഈ വീട് കൂടാതെ ചെന്നൈയിൽ വേറെ രണ്ടു വീടുകൾ കൂടിയുണ്ട് താരത്തിന്. രണ്ടിനും കൂടി 100 കോടിക്ക് മുകളിൽ മൂല്യം വരും എന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലും ഒരു ആഡംബര വീട് താരത്തിന് ഉണ്ട്. അതേസമയം കേവലം ഒരു കേബിൾ ടിവി ചാനലിലെ അവതാരിക ആയിട്ടാണ് താരം കരിയർ ആരംഭിച്ചത്.