അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബിജുമേനോൻ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന പുതിയ സിനിമയാണ് ഒരു തെക്കൻ തല്ലുകേസ്. പക്ഷേ താരം പറയുന്നത് തനിക്ക് തല്ല് സിനിമകളോട് വലിയ താല്പര്യം ഇല്ലെന്നാണ് യഥാർത്ഥ ജീവിതത്തിലും ആരുമായും വഴക്കിടാനും അടി കൂടാനോ താൻ പോയിട്ടില്ലെന്നും മനോരമ പങ്കുവെച്ച റിപ്പോർട്ടിൽ പറയുന്നു.
കൂട്ടത്തിൽ ജീവിതത്തിൽ ഒരുതവണ കിട്ടിയ അടിയുടെ ഓർമ്മ പങ്കുവെക്കുവാനും താരം മറന്നില്ല അന്ന് കരഞ്ഞ നിലവിളിച്ച് സിനിമ തിയേറ്ററിൽ ഇറങ്ങിപ്പോയ രംഗങ്ങൾ ബിജുമേനോൻ ഓർമിച്ചു. സ്കൂൾ കോളേജ് കാലങ്ങളിൽ യാതൊരു വഴക്കിനും പോകാതിരുന്ന നല്ല കുട്ടിയായിരുന്നു ബിജുമേനോൻ. എന്നാൽ തനിക്ക് ആകെ കൂടി ഒരുതവണ കിട്ടിയ അടിയുടെ കാര്യം ഇപ്പോൾ സോഷ്യൽ മീഡിയകളിലെല്ലാം തന്നെ വൈറൽ ആണ്.
‘ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇരുമ്ബഴികള്‍ എന്ന സിനിമ കാണാന്‍ തൃശൂര്‍ ജോസ് തിയറ്ററിലേക്ക് പോയി. ഗേറ്റിന് മുന്നില്‍ വലിയ തിരക്കാണ്. ഗേറ്റ് തുറന്നതും ഇടംവലം നോക്കാതെ ടിക്കറ്റ് കൗണ്ടറിലേക്ക് ഓടി. പെട്ടെന്നൊണ് പിന്നില്‍ ആജാനുബാഹിയായ ഒരാള്‍ എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുന്നത്. തിരിഞ്ഞ് നോക്കിയതും കരണം നോക്കി അദ്ദേഹം ഒരടി അടിക്കുകയും ചെയ്തു. അപ്പോഴാണ് തന്റെ കൈയ്യില്‍ കുരുങ്ങി കിടന്ന അദ്ദേഹത്തിന്റെ വലിയ സ്വര്‍ണമാല ശ്രദ്ധയില്‍പ്പെടുന്നത്. ബഹളത്തിനിടയില്‍ എങ്ങനെയോ പൊട്ടിപ്പോയ മാല ഞാന്‍ തട്ടിപ്പറിച്ചതാണെന്ന് കരുതിയാണ് അദ്ദേഹം അടിച്ചത്.
പിന്നെ യൂണിഫോമിട്ട് സിനിമയ്ക്ക് വന്ന പയ്യന്റെ നിരപരാധിത്വം ചുറ്റും കൂടി നിന്നവര്‍ക്ക് മനസിലായി. അതോടെയാണ് പ്രശ്നം അവസാനിക്കുന്നത്. അന്ന് സിനിമ പോലും കാണാന്‍ നില്‍ക്കാതെയാണ് ബിജു മേനോന് വീട്ടിലേക്ക് തിരിച്ചോടിയത്. ആ അടിയുടെ ഓര്‍മ്മ ഏറെ നാള് നടന്റെ മനസിനെ വേദനിപ്പിച്ച് അങ്ങനെ തന്നെ കിടന്നിരുന്നു. സീരിയസ് റോളുകൾ ചെയ്തതിനുശേഷം പിന്നീട് കോമഡി റോളുകളുമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയതാരമായിരുന്നു ബിജു മേനോൻ. ഓർഡിനറി എന്ന സിനിമയിലെ ഡ്രൈവർ സുകുവും വെള്ളിമൂങ്ങയിലെ രാഷ്ട്രീയക്കാരനും എല്ലാം തന്നെ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.