മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. ദിലീപ് മായുള്ള വിവാഹ മോചനത്തിനുശേഷം സിനിമയിൽ സജീവമാണ് മഞ്ജുവാര്യർ ആദ്യകാലങ്ങളിൽ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച നായികയായിരുന്നു താരം. ഈയടുത്ത് മഞ്ജുവാര്യരും സംഘവും തമിഴ് സിനിമ നടൻ തല അജിത്തിന്റെ കൂടെ ലഡാക്കിൽ നടത്തിയ ബൈക്ക് റൈഡ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
നവാഗതനായ അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ജുവാര്യർ നായികയായി എത്തുന്ന ആയിഷ. സിനിമയിൽ നിരവധി മലയാളം അറബിക് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംഗീതസംവിധായകനായ എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രത്യേകത എന്താണെന്ന് വെച്ചാൽ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ഇന്ത്യയെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയങ്കരിയായ ശ്രേയ ഘോഷാൽ ആണ് ആലപിക്കുന്നത്.
ഒക്ടോബറിൽ ആണ് ആയിഷ തിയറ്ററുകളിൽ എത്തുക. കേരളത്തിലും യുഎഇയിലും ആയി ആണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. ചിത്രത്തിൻറെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത് സരിഗമയാണ്. ഏഴ് ഭാഷകളിലായി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. മലയാളം കൂടാതെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ആയിഷ. മലയത്തിലെ വന്‍ ബജറ്റിലെത്തുന്ന ചുരുക്കം ചില സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളില്‍ ഒന്നെന്ന പ്രത്യേകത കൂടി ആയിഷയ്ക്കുണ്ട്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ കഥാപാത്രം വളരെയധികം ശ്രദ്ധനേടുമെന്ന അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു.