മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. ഒരുപക്ഷേ സച്ചിൻ ടെണ്ടുൽക്കർ കഴിഞ്ഞാൽ ഇത്രയും അധികം ആരാധകരെ സമ്പാദിച്ച ഒരു ക്രിക്കറ്റ് താരം വേറെ ഉണ്ടാവില്ല എന്ന് പറയാം. അത്രത്തോളം ആരാധകരെയാണ് ഇദ്ദേഹം ഇന്ത്യയിൽ ഉടനീളം സ്വന്തമാക്കിയിട്ടുള്ളത്. കേരളത്തിലും ധാരാളം ആളുകൾ ആണ് ഇദ്ദേഹത്തിൻറെ ആരാധകരായി ഉള്ളത്.
ഇദ്ദേഹത്തിൻറെ ഭാര്യ ആണ് അനുഷ്ക ശർമ. ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാൾ ആണ് ഇവർ. പ്രണയവിവാഹം ആയിരുന്നു ഇവരുടെത്. ഇന്ത്യൻ സാംസ്കാരിക ലോകം ഏറെ ആഘോഷത്തോടെ കൊണ്ടാടിയ ചടങ്ങുകളിൽ ഒന്നായിരുന്നു ഇവരുടെ വിവാഹം. ധാരാളം ആളുകൾ ആയിരുന്നു ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയത്.
ധാരാളം സന്നദ്ധ പ്രവർത്തനങ്ങളും ഇവർ രണ്ടുപേരും ചേർന്ന് നടത്തുന്നുണ്ട്. ഇപ്പോൾ ഇവർ രണ്ടുപേരും നടത്തുന്ന ചാരിറ്റി ഫൗണ്ടേഷനുകൾ തമ്മിൽ ലയിപ്പിക്കുകയാണ്. സേവാ എന്ന പേരിൽ ആണ് ഇരുവരും പുതിയ സംരംഭം തുടങ്ങിയത്. പുതിയ സംരംഭം കേവലം മറ്റുള്ളവരെ സഹായിക്കുവാൻ വേണ്ടി മാത്രമുള്ളതല്ല എന്നാണ് ഇവർ പ്രസ്താവനയിൽ പറയുന്നത്. കഴിയുന്നത്ര ആളുകളെ ഈ സംരംഭത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും സേവയുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിൽ ഇരുവരും പറയുന്നു.
അതേസമയം ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് ആയിരിക്കില്ല ഇവരുടെ സന്നദ്ധ പ്രവർത്തനം. ഇന്നത്തെ കാലഘട്ടത്തിന് ഉചിതമായ തരത്തിൽ മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് ആയിരിക്കും ഇവർ സാമൂഹിക നന്മയ്ക്കും പുരോഗതിക്കും വേണ്ടി പരിശ്രമിക്കുന്നത് എന്നാണ് ഇവർ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. അനുഷ്ക ശർമ ഫൗണ്ടേഷൻ എന്നായിരുന്നു അനുഷ്ക ശർമയുടെ ഫൗണ്ടേഷന്റെ പേര്. വിരാട് കോഹ്ലി ഫൗണ്ടേഷൻ എന്നായിരുന്നു വിരാട് കോഹ്ലിയുടെ ഫൗണ്ടേഷന്റെ പേര്. ഇപ്പോൾ ഇത് രണ്ടും ലയിപ്പിച്ചുകൊണ്ട് ആണ് സേവ എന്ന പേര് ഇരുവരും സ്വീകരിച്ചിരിക്കുന്നത്.