മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനൂപ് മേനോൻ. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ഒരു സംവിധായകൻ എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കുറച്ചു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ക്ഷേമ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ഇവരുടെയും വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.
2014 വർഷത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഡിസംബർ 27ആം തീയതി ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ക്ഷേമ അലക്സാണ്ടർ എന്നാണ് ഇവരുടെ പേര്. ഇവരുടെ രണ്ടാമത്തെ വിവാഹം കൂടിയായിരുന്നു ഇത്. ഇവരുടെ ആദ്യത്തെ ഭർത്താവ് 2006 വർഷത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.
അതേസമയം ഇപ്പോൾ ഇരുവരും ചേർന്ന് ഇവരുടെ ഏറ്റവും പുതിയ വിശേഷം അറിയിക്കുകയാണ്. ഇരുവരും അവരുടെ സ്വപ്ന വണ്ടി ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. ബിഎംഡബ്ല്യു എക്സ് 7 എന്ന വണ്ടിയാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഒന്നേകാൽ കൂടി രൂപയാണ് ഈ കാറിന്റെ വില.
സീരിയൽ മേഖലയിലൂടെയാണ് അനൂപ് മേനോൻ കരിയർ ആരംഭിക്കുന്നത്. വിനയൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് അനൂപ് മേനോൻ. 2002 വർഷത്തിലാണ് അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാട്ടുചെമ്പകം എന്ന സിനിമ റിലീസിന് എത്തിയത്. പിന്നീട് നിരവധി സിനിമകളിൽ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും തിരക്കഥ എന്ന സിനിമയിലെ ഇദ്ദേഹത്തിൻറെ കഥാപാത്രമാണ് വലിയ രീതിയിൽ ശ്രദ്ധിക്കേണ്ടതും ഇദ്ദേഹത്തെ ഒരു മികച്ച നടൻ എന്ന നിലയിൽ എസ്റ്റാബ്ലിഷ് ചെയ്തതും.