മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നന്ദു പൊതുവാൾ. മലയാള സിനിമയിൽ ഇദ്ദേഹം പതിറ്റാണ്ടുകളായി വളരെ സജീവമാണ്. പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിലാണ് ഇദ്ദേഹം മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ മലയാളികൾ ഇദ്ദേഹത്തെ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയത് ഇദ്ദേഹം സിനിമയിൽ അഭിനയിക്കാൻ കൂടി തുടങ്ങിയപ്പോൾ. സ്ഥിരമായി വഴിപോക്കൻ വേഷങ്ങൾ ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് അദ്ദേഹം.
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ലേലം. ജോഷിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അതേ സമയം ഈ സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ സുരേഷ് ഗോപി മധ്യശാല തല്ലി പൊട്ടിക്കുന്ന ഒരു സീൻ ഉണ്ട്. ഈ സീൻ ഷൂട്ട് ചെയ്തതിനു പിന്നിലെ രസകരമായ കഥ പറഞ്ഞുകൊണ്ട് എത്തുകയാണ് നന്ദു പൊതുവാൾ.
“ലേലം എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മധ്യശാലയിലാണ് രംഗം നടക്കുന്നത്. എൻറെ നാടിന് അടുത്ത് വലിയ ഒരു ഗോഡൗൺ ഉണ്ടായിരുന്നു. അവിടെ ഒരു കാടും ഉണ്ടായിരുന്നു. ഈ ഗോഡൗൺ ഷൂട്ടിങ്ങിന് വേണ്ടി ഞങ്ങൾ ചോദിച്ചപ്പോൾ ആദ്യം അവർ തരാൻ തയ്യാറായില്ല. എന്നാൽ പിന്നീട് സുരേഷ് ഗോപിയാണ് ഹീറോ എന്നും സുരേഷ് ഗോപി വരുമെന്നും ഒക്കെ അറിഞ്ഞതോടെ അവർ ഷൂട്ടിങ്ങിന് തന്നു” – നന്ദു പൊതുവാൾ പറയുന്നു.
“ജോഷി സാറിൻറെ സിനിമയാണ് എന്നൊക്കെ അറിഞ്ഞപ്പോൾ ആണ് അവർ ഫാക്ടറി തന്നത്. യഥാർത്ഥത്തിൽ ഗ്ലാസ് ഫാക്ടറി ഗോഡൗൺ ആയിരുന്നു അത്. പിന്നീട് ആ ഫീലിൽ തല്ലി പൊട്ടിക്കുവാൻ നിരവധി മദ്യകുപ്പികൾ വേണം. അങ്ങനെ പിന്നീട് ഞങ്ങൾ കുട്ടികൾക്ക് ആയി നെട്ടോട്ടം. അവസാനം കുറെ ബാറുകളിൽ കയറിയിറങ്ങി കുപ്പികൾ എല്ലാം സംഘടിപ്പിച്ചു. വലിയ നെട്ടോട്ടമായിരുന്നു അന്ന്. സിനിമയുടെ തുടക്കകാലത്താണ് ഇതൊക്കെ സംഭവിക്കുന്നത്. ഇതുപോലെയുള്ള സംഭവങ്ങൾക്ക് ശേഷമാണ് പിന്നീട് സിനിമയിൽ ധൈര്യമായി നിലകൊള്ളാൻ സാധിച്ചത്” – താരം കൂട്ടിച്ചേർത്തു.