മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശില്പ ബാല. ഒരുകാലത്ത് മലയാള സിനിമയിൽ വളരെ സജീവമായിരുന്നു ഇവർ. ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ പ്രണയദിനത്തിൽ ഒരു കിടിലൻ സർപ്രൈസ് ഒരുക്കിക്കൊണ്ട് എത്തുകയാണ്. താരം തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്.
നടി ആയിട്ടും അവതാരിക ആയിട്ടും തിളങ്ങിയ താരമാണ് ശില്പ ബാല. ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലാണ് ഇവർ ആദ്യമായി അഭിനയിച്ചത്. ക്ലാസിക്കൽ ഡാൻസ് ശാസ്ത്രീയമായി പഠിച്ച വ്യക്തിയാണ് ശിൽപ. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത്.
പ്രണയദിനത്തിൽ ഒരു മ്യൂസിക് വീഡിയോ ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. പൈങ്കിളി പാട്ട് എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ ഇത് ഷെയർ ചെയ്തിട്ടുണ്ട്. ശിൽപയുടെ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ പാട്ടാണ് ഇത്. ഒരു ആനിമേഷൻ വീഡിയോ മ്യൂസിക് ആൽബം ആയിട്ടാണ് പൈങ്കിളി പാട്ട് പുറത്തുവിട്ടിരിക്കുന്നത്. ശിൽപയുടെ സുഹൃത്തുക്കൾ ആയിട്ടുള്ള ഭാവന, രമ്യ നമ്പീശൻ, ശഫ്ന, സയനോര തുടങ്ങിയവയെല്ലാം തന്നെ ആനിമേഷൻ രൂപത്തിൽ ഈ വീഡിയോ സോങ്ങിൻ്റെ ഭാഗമായിട്ടുണ്ട്. ഇവരുടെ സൗഹൃദവും പ്രണയവും ഒക്കെ തന്നെയാണ് മ്യൂസിക് വീഡിയോ പറയുന്നത്.
വിനായക എസ് കുമാറാണ് വീഡിയോയിലെ ഗാനത്തിന് വരികൾ എഴുതിയത്. വികാസ് അൽഫോൺസ് ആണ് ഗാനത്തിന് ഈണം നൽകുന്നത്. ഈ ഗാനം പാടിയിരിക്കുന്നതും വികാസ് തന്നെയാണ്. ജോസഫ് സാവിയോ ആണ് ടൈറ്റിൽസ് നിർവഹിച്ചിരിക്കുന്നത്. ജോണി ഫ്രെയിംസ് ആണ് കമ്പ്യൂട്ടർ ജനറേറ്റഡ് ഇലസ്ട്രേഷൻ കോർഡിനേഷൻ നടത്തിയിരിക്കുന്നത്. എന്തായാലും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഈ മ്യൂസിക് വീഡിയോ സ്വീകരിച്ചിരിക്കുന്നത്. പേരുപോലെ തന്നെ ഇത് വളരെ പൈങ്കിളി ആയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്.