മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെ ആയിരുന്നു താരം നായികയായി അരങ്ങേറിയത്. അതിനുമുമ്പ് തന്നെ മോഡലിംഗ് മേഖലയിൽ താരം വളരെ സജീവമായിരുന്നു. പിന്നീട് മലയാളം സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എങ്കിലും തന്മാത്ര എന്ന സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ റേഞ്ചിനൊപ്പം ഒന്നും എത്തിയില്ല എന്നതാണ് വസ്തുത. പിന്നീട് താരം മലയാളം സിനിമയിൽ അത്ര സജീവമല്ലാതായി മാറി.
പിന്നീട് വർഷങ്ങൾക്കുശേഷം താരം ശക്തമായ തിരിച്ചുവരവ് ആയിരുന്നു നടത്തിയത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. സുമിത്ര എന്ന കഥാപാത്രത്തെ ആണ് താരം ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഒരു ബംഗാളി പരമ്പരയുടെ റീമേക്ക് ആണ് ഇത് എങ്കിലും തനി മലയാളി തനിമയോടെ ആണ് മീര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോൾ താരം വീണ്ടും സിനിമ മേഖലയിലേക്ക് എത്തുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. പായി കപ്പൽ എന്ന സിനിമയിലാണ് താരം വേഷമിടുന്നത്. ഏറനാട് സിനിമാസ് ബാനറിൽ കാദർ തിരൂർ ആണ് ഈ സിനിമ നിർമ്മിക്കുന്നത്. മുഹമ്മദ് ഷാഫി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. നവംബർ പതിനൊന്നാം തീയതി ചിത്രം തീയറ്ററുകളിൽ എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ദ്രൻസും ഇർഷാദും സുരേഷ് കൃഷ്ണയും നിഹാൽ ഉസ്മാനും ആണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ദീപ ജയനും സ്നേഹാ ശ്രീകുമാറും സുരഭി ലക്ഷ്മിയും ആണ് സിനിമയിലെ മറ്റു പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം മീര ചേച്ചി സീരിയൽ ഉപേക്ഷിച്ചു പോകുമോ എന്നാണ് ഇപ്പോൾ കുടുംബ പ്രേക്ഷകർ സങ്കടത്തോടെ ചോദിക്കുന്നത്. നിങ്ങൾ സീരിയൽ മേഖലയിൽ നിൽക്കുകയാണെങ്കിൽ ഇവിടെ തന്നെ നിൽക്കണം എന്നും നിങ്ങളെ സീരിയൽ മേഖലയിൽ കാണുവാൻ ആണ് പ്രേക്ഷകർക്ക് കൂടുതൽ താല്പര്യമെന്നുമാണ് ഇപ്പോൾ കുടുംബ പ്രേക്ഷകർ പറയുന്നത്. ഒന്നുകിൽ സിനിമ മേഖലയിൽ അല്ലെങ്കിൽ സീരിയൽ മേഖലയിൽ നിൽക്കണം എന്നാണ് ഇപ്പോൾ മലയാളികൾ ഒന്നടങ്കം പറയുന്നത്. നടിയോടുള്ള മലയാളികളുടെ സ്നേഹം കൊണ്ടാണ് മലയാളികൾ എല്ലാവരും ഇങ്ങനെ പറയുന്നത് എന്നതാണ് വസ്തുത.