മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂര്യ. ഒരു തമിഴ് താരമാണ് എങ്കിലും മലയാളി താരങ്ങൾക്ക് പോലും ലഭിക്കാത്ത വരവേൽപ്പ് ആണ് സൂര്യ ചിത്രങ്ങൾക്ക് കേരളത്തിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അന്യഭാഷ താരം സൂര്യ ആയിരിക്കും. സൂര്യ സിനിമകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. സൂര്യയ്ക്ക് തമിഴ്നാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ തന്നെ ആയിരിക്കും.
ജ്യോതിക ആണ് ഇദ്ദേഹത്തിൻറെ ഭാര്യ. ഒരുകാലത്ത് തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ജ്യോതിക. സീതാകല്യാണം എന്ന മലയാളം സിനിമയിലെ താരം അഭിനയിച്ചിട്ടുണ്ട്. ജയറാം ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ജ്യോതിക സിനിമയിൽ നിന്നും ചെറിയ ബ്രേക്ക് എടുത്തു. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. അടുത്തിടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്.
ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ആണ് ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16 വർഷങ്ങൾക്ക് ശേഷം അത് സംഭവിക്കാൻ പോവുകയാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സില്ലിന് ഒരു കാതൽ എന്ന സിനിമയിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2006 വർഷത്തിലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും ഹിറ്റ് ആണ്. എ ആർ റഹ്മാൻ ആയിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഒരുക്കിയത്.
ഇപ്പോൾ 16 വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ ഈ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാല ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ സൂര്യയുടെ നായിക ആയി ജ്യോതിക എത്തുന്നു എന്നും പറഞ്ഞു കേൾക്കുന്നു. ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ദ്രജ രവി ചന്ദ്രനാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. സൂര്യ തന്നെയാണ് ചിത്രം നിർമിക്കുന്നത്. എന്തായാലും ഈ വാർത്ത സത്യം ആകുവാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് സൂര്യ ആരാധകർ എല്ലാവരും തന്നെ. സൂര്യയുടെ കരിയറിലെ നാല്പതാമത്തെ ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.