ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ നീണ്ട ഇടവേളക്കു ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. അവസാനമായി താരം അഭിനയിച്ച ഏതാനും ചിത്രങ്ങളിൽ ഒന്നാണ് ജബ് ഹാരി മെറ്റ് സേജൽ. പിന്നീട് സിനിമ മേഖലയിൽ താരം മുഖം കാണിച്ചില്ലെങ്കിൽ പോലും പരസ്യങ്ങളും മറ്റു വിവാദങ്ങളുമായി ആരാധകർക്കിടയിൽ തന്നെ ഷാരൂഖ് ഖാൻ ഉണ്ടായിരുന്നു. ഏതാണ് താരത്തിൻ്റെ പുതിയ ചിത്രം എന്നല്ലേ. സംവിധായകൻ ആറ്റ് ലിയുടെ ജവാൻ ആണ് ഷാരൂഖാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ. ഇരട്ട വേഷത്തിലാണ് താരം എത്തുന്നതെന്ന് പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്. എന്നാൽ ബോളിവുഡ് കിംഗ്ഖാൻ മാത്രമല്ല, തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര കൂടി ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ് നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ.
മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ വിജയ് സേതുപതിയാണ് ഷാരൂഖാൻ്റെ വില്ലനായി സിനിമയിൽ എത്തുന്നത് ഇപ്പോൾ ജവാനിലെ വില്ലൻ വേഷത്തിൽ എത്തുന്ന വിജയ് സേതുപതിയുടെ പ്രതിഫലമാണ് ചർച്ചാവിഷയം ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയണോ 21 കോടി രൂപ. ഏറ്റവും ഉയർന്ന പ്രതിഫലത്തുകയാണ് ജവാനിൽ. നയൻതാര ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ റോളിലാണ് ചിത്രത്തിൽ എത്തുന്നത് കൂടെ ബോളിവുഡ് താരാറാണി ദീപിക പദുക്കോൺ അതിഥി വേഷത്തിലും എത്തുന്നു.
തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ഏറ്റവും പുതിയ മലയാള സിനിമ ഗോൾഡ് ഓണത്തിന് പുറത്തിറങ്ങാൻ ഇരിക്കുകയായിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് റിലീസ് നീട്ടി വയ്ക്കുകയാണെന്ന് എടുത്ത ദിവസങ്ങളിൽ ആണ് സംവിധായകൻ അൽഫോൺസ്പുത്രൻ പ്രേക്ഷകരുമായി പങ്കുവെച്ചത്. പൃഥ്വിരാജ് ആണ് ഗോൾഡിലെ നായകൻ. നിത്യ മേനോനോട് ഒപ്പം മലയാളത്തിൽ വിജയ് സേതുപതി ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ആർട്ടിക്കിൾ19.