മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില് . ഇതുവരെ മലയാളി പ്രേക്ഷകര്‍ കണ്ടതില്‍ നിന്നും വേറിട്ട ഒരു കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മഞ്ജു അവതരിപ്പിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സിനിമയുടെ പുറത്തുവന്ന ട്രെയിലര്‍ എല്ലാം കളര്‍ ആയിരുന്നു. ചിത്രം സംവിധാനം ചെയ്യ്തത് സന്തോഷ് ശിവനാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി കൂടി പുറത്തുവിട്ടിരിക്കുകയാണ്. ഒപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഷെയര്‍ ചെയ്തിട്ടുണ്ട്.
മെയ് 20ന് സിനിമ റിലീസ് ചെയ്യും. കോമഡിയും ആക്ഷനും എല്ലാം കൊണ്ടും ഒരു പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് ചിത്രമെന്ന് ടീസറില്‍ നിന്ന് വ്യക്തമായിരുന്നു.
ചിത്രത്തിലെ ‘കിം കിം’ എന്ന ഗാനവും ഏറെ തരംഗമായിരുന്നു. സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്’. കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.
View this post on Instagram
ഗോകുലം ഗോപാലന്, സന്തോഷ് ശിവന്, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കൃഷ്ണമൂര്ത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.