തമിഴ്നാട്ടിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇന്ന് ദളപതി വിജയ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. ഗോട്ട് എന്ന ചുരുക്കപ്പേരിലാണ് ഈ സിനിമ അറിയപ്പെടുന്നത്. കേരളത്തിലും തമിഴ്നാട്ടിലും മാത്രമായി ധാരാളം ആരാധകരാണ് ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമം നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന മൂന്നാമത്തെ സിനിമ മാത്രമാണ് ഇത്.
ഒന്നാം സ്ഥാനത്തുള്ളത് മറ്റൊരു സിനിമയാണ്. തമിഴ്നാട്ടിലെ ടയർ 2 നടന്മാരുടെ പട്ടികയിൽ ഉൾപ്പെടുന്ന താരങ്ങളിൽ ഒരാൾ നായകനാകുന്ന സിനിമയാണ് ഇത്. എന്നാൽ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുവാൻ ഈ നായകനെക്കാൾ വലിയ മറ്റൊരു കാരണമുണ്ട്. അത് സിനിമയുടെ സംവിധായകൻ തന്നെയാണ്. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മോസ്റ്റ് വാണ്ടഡ് സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. മാത്രമല്ല ഈ നടൻ ഒപ്പം ഈ സംവിധായകൻ ഇതിനു മുൻപ് ചെയ്ത ഒരു സിനിമയുടെ രണ്ടാം ഭാഗം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
നിരവധി തമിഴ് സിനിമകൾ ആണ് ഈ ലിസ്റ്റിൽ ഉള്ളത്. കമൽഹാസൻ സിനിമ ഇന്ത്യൻ രണ്ട് ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. വിജയി ചിത്രമായ ഗോട്ട് മൂന്നാം സ്ഥാനം മാത്രമാണ് കറക്റ്റ് മാക്കിയത്. വിടുതലയി എന്ന സിനിമയുടെ രണ്ടാം ഭാഗം, അതുപോലെ തനി ഒരുവൻ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്നിങ്ങനെയാണ് യഥാക്രമം 4, 5 സ്ഥാനങ്ങളിൽ ഉള്ളത്.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒന്നാം സ്ഥാനത്ത് ഉള്ളത് കൈതി 2 എന്ന സിനിമയാണ്. ലോകേഷ് കനകരാജ് ആണ് സിനിമ ഒരുക്കുന്നത്. ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസുകളിൽ ഒന്നാണ് ഇതിൽ ഉൾപ്പെടുന്നതാണ് കൈത്തി 2 എന്ന സിനിമയും. കാർത്തിയാണ് ഈ സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.