വളരെ പെട്ടെന്ന് തെലുങ്ക് സിനിമയിൽ തൻറെതായ ഒരു ഇടം നേടിയെടുത്ത താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ഇദ്ദേഹത്തിൻറെ ചില സിനിമകൾ കേരളത്തിലും മികച്ച പ്രതികരണം ആയിരുന്നു നേടിയത്. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയായ ഫാമിലി സ്റ്റാർ പ്രമോഷൻ നടത്തുകയാണ്. മൃണാൾ താക്കൂർ ആണ് ഈ സിനിമയിൽ നായികയയി എത്തുന്നത്. ദിൽ രാജു ആണ് ഈ സിനിമ നിർമ്മിക്കുന്നത്.
അതേസമയം ലൈഗർ എന്ന സിനിമയിൽ ഇതിനുമുൻപ് വിജയ് ദേവരകൊണ്ട അഭിനയിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ വന്ന സിനിമകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ഇത് ബോക്സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു. സിനിമ 100 കോടി കടക്കുമോ എന്ന അവതാരികയുടെ ഒരു ചോദ്യത്തിനോട് വിജയ് അന്ന് പ്രതികരിച്ച വിധം വളരെ പ്രശംസിക്കപ്പെട്ടിരുന്നു ആദ്യം. എന്നാൽ ബോക്സ് ഓഫീസിൽ ചിത്രം തകർന്നടിഞ്ഞതോടെ ഇദ്ദേഹത്തെ എല്ലാവരും വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു.
സിനിമ 100 കോടി നേടുമോ എന്നായിരുന്നു അവതാരിക ചോദിച്ചത്. ഞങ്ങൾ 200 കോടി മുതൽ ആണ് എണ്ണി തുടങ്ങുന്നത് എന്നായിരുന്നു വിജയ് നൽകിയ ഉത്തരം. എന്നാൽ തെലുങ്ക് സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ദുരന്തങ്ങളിൽ ഒന്നായി ചിത്രം മാറുകയായിരുന്നു. എന്നാൽ അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി എന്ന് ഇപ്പോൾ സ്വയം വിലയിരുത്തുകയാണ്.
നൂറുകോടി എന്നത് ഇദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അത് ഇദ്ദേഹം ഇദ്ദേഹത്തിൻറെ നാലാമത്തെ സിനിമ കൊണ്ട് നേടിയെടുത്ത വ്യക്തിയാണ്. എന്നാൽ 200 കോടി എന്നത് തന്നെ ആഗ്രഹം ആയിരുന്നു എന്നും അത്തരത്തിൽ പറഞ്ഞത് തെറ്റായിപ്പോയി എന്നും ഇപ്പോൾ പറയുകയാണ് വിജയ്. ഫാമിലി സ്റ്റാർ എന്ന തൻറെ സിനിമ 200 കോടി കടക്കും എന്ന് ഇദ്ദേഹം ഇത്തവണ പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
200 Crores కొడతా అని చెప్పడం తప్పు కాదు…కొట్టక పోవడం తప్పు…
200 Crores ఎదో ఒక రోజు కొడతా…అప్పటివరకు ఎన్ని తిట్లు అయినా పడతా.
ఇది ARROGANCE కాదు… CONFIDENCE.
– #VijayDeverakonda at #FamilyStar Pre Release Event pic.twitter.com/7D0CMSnFCK
— Gulte (@GulteOfficial) April 2, 2024