Kerala News

അച്ഛൻ്റെ ഓട്ടോറിക്ഷ ഓടിക്കാൻ വന്നയാളുമായി പെൺകുട്ടിയുടെ പ്രണയം, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം, പല സ്ത്രീകളുമായി ബന്ധം, പെൺകുട്ടി ഇയാളുടെ ഒപ്പം കഴിഞ്ഞ എട്ടുമാസം അനുഭവിച്ചത് കൊടിയ പീഡനം

കേരളം മുഴുവൻ ഞെട്ടിയ വാർത്തയായിരുന്നു തിരുവനന്തപുരത്തെ പേരൂർക്കടയിലെ ഹാർവിപുരം സ്വദേശിനിയായ മായാ മുരളിയുടെ കൊലപാതകം. 37 വയസ്സ് മാത്രമായിരുന്നു ഇവരുടെ പ്രായം. ഇപ്പോൾ ഈ കേസിൽ പ്രതി പിടിയിൽ ആയിരിക്കുകയാണ്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവർ ആണ് പിടിയിലായത്. രഞ്ജിത്ത് എന്നാണ് ഇയാളുടെ പേര്. വെറും 31 വയസ്സ് മാത്രമാണ് ഇയാളുടെ പ്രായം. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

- Advertisement -

മെയ് ഒമ്പതാം തീയതി ആയിരുന്നു മുദിയാവിളയിലെ വാടക വീടിന് സമീപത്തെ റബർ പുരയിടത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ കാണാതാവുകയായിരുന്നു. ഇയാൾ ഓടിച്ചു കൊണ്ടിരുന്ന ഓട്ടോറിക്ഷ, ഇയാളുടെ മൊബൈൽ ഫോൺ എന്നിവ അവിടെ ഉപേക്ഷിച്ച ശേഷം ആയിരുന്നു ഇയാൾ മുങ്ങിയത്. എന്നാൽ ഇയാൾ പിന്നീട് പേരൂർക്കടയിലെ വിവിധ സ്ഥലങ്ങളിൽ രാത്രി കറങ്ങി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ തമ്മിലുള്ള നാട്ടിലേക്ക് മുങ്ങിയത്. ഒരു വർഷം മുൻപാണ് പെൺകുട്ടിയുടെ അച്ഛൻറെ ഓട്ടോറിക്ഷ ഓടിക്കുവാൻ രഞ്ജിത്ത് എത്തിയത്. മായയുടെ ഭർത്താവ് മരിച്ചതായിരുന്നു. തുടർന്ന് മായയുമായി ഇയാൾ അടുക്കുകയായിരുന്നു. എട്ട് മാസമായി ഇരുവരും ഒരുമിച്ചു താമസിക്കുകയായിരുന്നു. അന്നുമുതൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പെൺകുട്ടി മരണപ്പെടുന്നതിന്റെ തലേദിവസം വരെ ക്രൂരമർദ്ദനത്തിന് ഇയാൾ പെൺകുട്ടിയെ ഇരയാക്കി. ഇയാളുടെ ക്രൂരമായ മർദ്ദനമേറ്റാണ് പെൺകുട്ടി മരിച്ചത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

രഞ്ജിത്തിന് പല സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മായ തന്നെ ഉപേക്ഷിച്ചു പോകും എന്ന് ഉറപ്പായപ്പോൾ ആണ് ഇയാൾ യുവതിയെ മർദ്ദിച്ചു കൊന്നത് എന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടന്നു രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇയാളെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ഇയാളുടെ നിരന്തരമായ ഉപദ്രവം കാരണം പെൺകുട്ടി തിരികെ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. തേനിയിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടികൂടിയത്. ഇയാൾ ഈ സമയം മദ്യലഹരിയിൽ ആയിരുന്നു. പ്രതിയുടെ വസ്ത്രങ്ങൾ എല്ലാം അവിടെ നിന്നും മാറ്റിയിരുന്നു എന്നും പോലീസ് പറയുന്നു. മൊബൈൽ ഫോൺ പോലും നശിപ്പിച്ച ശേഷമാണ് ഇയാൾ കടന്നു കളഞ്ഞത്. പ്രതിക്കെതിരെ മറ്റു കേസുകൾ ഒന്നും ഇല്ലെങ്കിലും ഇയാൾ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണ് എന്നാണ് പോലീസ് പറയുന്നത്. വേറെ പല സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.

Athul

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago