മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അർജുൻ. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ചില മലയാളം സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിയൽ എന്ന സിനിമയിൽ ഇദ്ദേഹം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോൾ ഇദ്ദേഹത്തിന്റെ മകൾ വിവാഹിതയാകാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഉമാപതി രാമയ്യ എന്ന വ്യക്തിയെ ആണ് ഇവർ വിവാഹം ചെയ്യാൻ പോകുന്നത്. സിനിമ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഇദ്ദേഹം. തമ്പി രാമയ്യ എന്ന കോമേഡിയൻ താരത്തിന്റെ മകൻ കൂടിയാണ് ഇദ്ദേഹം എന്ന പ്രത്യേകതയുണ്ട്.
ഐശ്വര്യ അർജുൻ എന്നാണ് അർജുൻ്റെ മകളുടെ പേര്. കുറച്ചുനാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഐശ്വര്യയും സിനിമ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. വിശാൽ നായകനായ ഒരു സിനിമയിലൂടെ ആയിരുന്നു ഇവരുടെ അരങ്ങേറ്റം.
അതേസമയം നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഉടൻതന്നെ ഇവരുടെ വിവാഹം ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. തമിഴ് സിനിമ ട്രാക്കർ ക്രിസ്റ്റഫർ കനകരാജ് ആണ് ഈ വാർത്ത ആദ്യമായി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം വിവാഹം കഴിഞ്ഞാലും സിനിമ മേഖലയിൽ വളരെ സജീവമായി തന്നെ തുടരണം എന്നാണ് ഇവരോട് ഇവരുടെ ആരാധകർ ഇപ്പോൾ ആവശ്യപ്പെടുന്നത്.