Film News

വരൻ മറ്റൊരു ജാതി, ഈ മനുഷ്യനെ ലഭിക്കാൻ ഒരുപാട് കരഞ്ഞു എന്ന് നയന, ഒടുവിൽ പ്രണയസാക്ഷാത്കാരം – സിനിമാ സീരിയൽ മേഖലയിൽ മറ്റൊരു താര വിവാഹം കൂടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. എങ്കിലും കുടുംബപ്രേക്ഷകർ ഇവരെ കൂടുതൽ അടുത്തറിഞ്ഞിട്ടുള്ളത് സീരിയൽ മേഖലയിലൂടെ ആണ്. കൂടെവിടെ എന്ന പരമ്പരയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇവരാണ്. ഇതുകൂടാതെ നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലും ഇവർ സജീവമായി പങ്കെടുത്തിട്ടുണ്ട്.

- Advertisement -

ബിഗ് സ്ക്രീനിൽ മമ്മൂട്ടിയുടെ ഒപ്പം വരെ അഭിനയിച്ച നടിയാണ് ഇവർ. അഭിനയത്തിന് ഒപ്പം തന്നെ നൃത്ത പരിശീലനവും ഇവർ ഒരുപോലെ കൊണ്ടുപോയിട്ടുണ്ട്. ഇപ്പോൾ ഇവരുടെ വിവാഹം വന്നെത്തുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നടി തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. വിവാഹയും കഴിഞ്ഞു എന്ന കാര്യമാണ് താരം ഇപ്പോൾ പറയുന്നത്.

ഏറെ നാളായി ആഗ്രഹിച്ച ദിവസമാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത് എന്നും ഇത് ഒരു പ്രണയ സാക്ഷാത്കാരമാണ് എന്നുമാണ് നയന പറയുന്നത്. അതേസമയം മറ്റൊരു സമുദായത്തിൽ പെട്ട വ്യക്തിയെ ആണ് നയന വിവാഹം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള പോരാട്ടം ആയിരുന്നു ഈ ബന്ധത്തിലേക്ക് എത്തുവാനുള്ള യാത്ര എന്നാണ് നടി പറയുന്നത്. വ്യത്യസ്ത ജാതികളിൽ ആയതുകൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി എന്നും എങ്കിലും ഒരുമിച്ചു ജീവിക്കുന്നതിന് വേണ്ടി ഒരുമിച്ചു പോരാടി എന്നും ആണ് നടി പറയുന്നത്. വളരെ പിന്തുണയ്ക്കുന്ന, ഒരുപാട് കരുതൽ നൽകുന്ന, തന്റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന, തൻറെ അഭിനിവേശത്തെയും കഴിവിനെയും പിന്തുണയ്ക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു എന്നാണ് നടി പറയുന്നത്.

ഒടുവിൽ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇനിയാണ് ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നത് എന്നും താരം പറയുന്നു. ഭാവി വരനായ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ടാണ് നടി ഈ കാര്യങ്ങൾ പറയുന്നത്. അതേസമയം നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് നയന ശ്രദ്ധിക്കപ്പെടുന്നത്.

Athul

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

16 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

46 mins ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

1 hour ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago