മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി തെസ്നി ഖാൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. അസാധ്യ കോമഡി ടൈമിംഗ് ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ഇവർ. അതുകൊണ്ടുതന്നെ ഹാസ്യത്തിന്റെ പ്രാധാന്യം നൽകി ഒരുക്കിയ സിനിമകളിൽ ആയിരുന്നു ഇവർ കൂടുതൽ അഭിനയിച്ചത്.
ഇപ്പോൾ ഒരു ടെലിവിഷൻ പരമ്പരയിൽ താരം അതിഥിയായി എത്തിയിരിക്കുകയാണ്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് താരം ഇപ്പോൾ അതിഥിയായി എത്തിയിരിക്കുന്നത്. തൻറെ സിനിമ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും താരം ഇതിൽ ഒരുപാട് കാര്യങ്ങൾ തുറന്നു പറയുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ തന്നെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും താരം പറയുന്നുണ്ട്.
“എല്ലാ ആളുകൾക്കും എന്തെങ്കിലും ഒക്കെ അബദ്ധങ്ങൾ പറ്റും. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എൻറെ കല്യാണം. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും വളരെ കരുതലോടെ ആണ് ഞാൻ ജീവിക്കുന്നത്. അങ്ങനെയുള്ള ഒരു പെണ്ണാണ് ഞാൻ. എന്നിട്ടും ഈ കാര്യത്തിൽ എനിക്ക് അബദ്ധം പറ്റി. രണ്ടുമാസം മാത്രമായിരുന്നു ഞങ്ങളുടെ ദാമ്പത്യജീവിതം നീണ്ടു നിന്നിരുന്നത്” – ഇതാണ് തെസ്നി ഖാൻ പറയുന്നത്. ദാമ്പത്യ ജീവിതം അധികം നീണ്ടുനിൽക്കാത്തതിനുള്ള കാരണവും താരം വെളിപ്പെടുത്തി.
“രണ്ടുമാസം മാത്രമായിരുന്നു ദാമ്പത്യജീവിതം നീണ്ടുനിന്നത്. ഒരു വിവാദ ജീവിതത്തിൽ നിന്നും ഒരു സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സംരക്ഷണം ആണല്ലോ. വിവാഹം ചെയ്യുന്ന പുരുഷനിൽ നിന്നും ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അതാണ്. എന്നാൽ വിവാഹം കഴിഞ്ഞ ശേഷം അവൾ എന്തെങ്കിലും ചെയ്തോട്ടെ, എങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്ന് കരുതുന്ന ആളുകളുടെ ഒപ്പം നമ്മൾ എന്തിനാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്?” – താരം ചോദിക്കുന്നു. ഏകദേശം പത്ത് പതിനാറ് വർഷങ്ങൾക്ക് മുമ്പാണ് നടി വിവാഹിതയായത്. വളരെ ലളിതമായ ഒരു ചടങ്ങ് ആയിട്ടായിരുന്നു വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ നാളുകളിൽ ഭർത്താവ് തന്നെ നോക്കുന്നില്ല എന്നും ശ്രദ്ധിക്കുന്നില്ല എന്നും നമുക്ക് വേണ്ടത് ഒന്നും ചെയ്തു തരുന്നില്ല എന്നും താരത്തിന് മനസ്സിലായി. ഭർത്താവിന്റെ സുഹൃത്തുക്കൾ പോലും ഈ കാര്യം സൂചിപ്പിച്ചപ്പോൾ ഈ ബന്ധം നിർത്തുവാൻ ആയിരുന്നു താരം തീരുമാനിച്ചത്.