മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉല്ലാസ് പന്തളം. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യ ആയിരുന്നു ആശ. ഇവർ ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തു എന്ന വാർത്തകൾ ആയിരുന്നു നമ്മൾ ഇന്ന് കേട്ടത്. വളരെ ദുഃഖിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു ഇത്. നിരവധി ആളുകൾ ആണ് ഉല്ലാസ് പന്തളത്തിന് സമൂഹമാധ്യമങ്ങളിൽ ആത്മധൈര്യം നൽകിക്കൊണ്ട് എത്തുന്നത്.
ഇദ്ദേഹത്തിന്റെ 32ആം വയസ്സിൽ ആണ് ഇദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് ആശാ കടന്നുവരുന്നത്. പറയത്തക്ക വരുമാനം ഒന്നും ഇല്ലായിരുന്നു ഇദ്ദേഹത്തിന് ആ സമയത്ത്. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. ഉല്ലാസിന് വരുമാനം മാർഗ്ഗം ഒന്നും ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് ഇങ്ങനെയുള്ളവർക്ക് വിവാഹം നടക്കുവാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു. കല്യാണത്തിനോട് ഉല്ലാസിന് വിമുഖത ആയിരുന്നു.
ഇതുകൂടാതെ രണ്ട് പ്രണയങ്ങൾ തകർന്നു നിൽക്കുന്ന സമയം കൂടിയായിരുന്നു അത്. അപ്പോഴാണ് ഉല്ലാസിന്റെ ഒരു കുഞ്ഞമ്മയുടെ ഭർത്താവ് വഴി ആശയുടെ കുടുംബവുമായി ബന്ധപ്പെടുന്നതും പിന്നീട് വിവാഹാലോചന വരുന്നതും. ഒരു പെൺകുട്ടിയെ മാത്രമേ പെണ്ണു കാണുവാൻ ചെന്നിട്ടുള്ളൂ. അത് തന്നെ നടക്കുകയും ചെയ്തു.
വിവാഹത്തിനുശേഷം ചെറുതായി പെയിൻറിംഗ് പണിക്ക് ഒക്കെ പോകുമായിരുന്നു ഇദ്ദേഹം. 20 രൂപ മാത്രമായിരുന്നു അന്നത്തെ വരുമാനം. ഇതുകൂടാതെ മിമിക്രി വേദികളിലും ചെറുതായി സജീവമായിരുന്നു. കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ പങ്കെടുത്തത് ആണ് വലിയ രീതിയിൽ വഴിത്തിരിവായി മാറിയത്. അടുത്തിടെ ആയിരുന്നു ഇവർ പുതിയ വീട് വെച്ചത്. വീട്ടിൽ തിരഞ്ഞിട്ട് കാണാതെ ആയപ്പോൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പിന്നീട് ആയിരുന്നു ഇവരെ ടെറസിൽ അലക്കി വിരിച്ച തുണികൾക്കിടയിൽ നിന്നും കണ്ടെത്തിയത്. മകൾക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും അതുകൊണ്ട് ഉല്ലാസിനെതിരെ പരാതി ഇല്ല എന്നും ആശയുടെ പിതാവ് പറയുന്നു.