മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ അപൂർവ്വം ഇന്ത്യക്കാരിൽ ഒരാൾ ആണ് ഐശ്വര്യ. അന്നുമുതൽ ഇന്നുവരെ ഇവരുടെ സൗന്ദര്യം കൊതിക്കാത്ത ഇന്ത്യക്കാർ ആരും തന്നെ ഇല്ല എന്ന് വേണമെങ്കിൽ പറയാം. സ്ത്രീ സൗന്ദര്യത്തിന്റെ ഒരു മാനദണ്ഡം തന്നെയായി ഐശ്വര്യാറായി എന്ന പേര്. ഇപ്പോൾ ഇവരെ കുറിച്ചുള്ള രസകരമായ ചില വസ്തുതകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ദുബായിൽ ഇവർക്ക് ഒരു വീടുണ്ട്. ഏകദേശം 15 കോടി രൂപയാണ് വീടിൻറെ വില. 15 കോടി നൽകി ഇവർ പർച്ചേസ് ചെയ്തത് ആണ് ഈ വീട്. ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ സാങ്ച്വറി ഫോൾസിൽ ആണ് ഈ വീട് നിലകൊള്ളുന്നത്. വീടിനകത്ത് ഒരു ജിം, സ്വിമ്മിംഗ് പൂൾ, സ്കാവോളിനി ടൈപ്പ് കിച്ചൻ എന്നിവയൊക്കെയാണ് ഉള്ളത്. എന്നാൽ താരം നിലവിൽ മുംബൈ ബാന്ദ്രയിലെ വീട്ടിൽ ആണ് താമസിക്കുന്നത്. 21 കോടി രൂപ മാത്രമാണ് ഈ വീടിന്റെ വില. ഇവിടെ അഞ്ചു ബെഡ്റൂമുകളാണ് ഉള്ളത്.
അതേസമയം 5500 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിലകൊള്ളുന്നത്. മുംബൈയിലെ ഇവരുടെ ഈ വീടിന് സമീപമായി ക്രിക്കറ്റ് സിനിമ ബിസിനസ് മേഖലയിലെ നിരവധി പ്രമുഖരുടെ വീടുകൾ നിലകൊള്ളുന്നുണ്ട്. 2015ലാണ് മുംബൈയിലെ ഈ മാൻഷൻ ഇവർ വിലക്കു വാങ്ങുന്നത്. അന്ന് ഇതിലും ചെറിയ തുകയാണ് ഇവർ നൽകിയത് എങ്കിലും ഇന്ന് ഏകദേശം 50 കോടി രൂപയാണ് ഈ പ്രോപ്പർട്ടിയുടെ വില എന്നാണ് അറിയാൻ സാധിക്കുന്നത്.
എന്തായാലും ബോളിവുഡ് താരങ്ങളുടെ ഈ ആർഭാട ജീവിതത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് എപ്പോഴും സമൂഹമാധ്യമങ്ങളിൽ ഉയർന്നു വരാറുള്ളത്. 50 കോടിയിൽ അധികം ആളുകൾ പട്ടിണി കിടക്കുന്ന ഒരു രാജ്യത്ത് എങ്ങനെയാണ് ഒരാൾക്ക് 50 കോടിയുടെ വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുന്നത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്.