Film News

പെൺകുട്ടി ഹിന്ദു ആണെങ്കിലും അവളെ മതം മാറ്റി കെട്ടാം എന്നും മനസ്സിൽ കരുതി, അങ്ങനെയാണ് മമ്മി വിവാഹത്തിന് സംബന്ധിച്ചത് – സീരിയൽ താരം സ്റ്റൈബിന്റെ കിടുക്കൻ പ്രണയകഥ അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്റ്റൈബിൻ ജേക്കബ്. ചെമ്പരത്തി എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ പരമ്പരയിൽ അവതരിപ്പിച്ചത്. ഇതിനിടയിൽ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്. അധികമാരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്.

- Advertisement -

വിവാഹത്തിനുശേഷം ഇദ്ദേഹം ഒരു ലൈവ് വീഡിയോ ചെയ്തു. അതിൽ ആയിരുന്നു ഇദ്ദേഹം വിവാഹിതനായ കാര്യം പറഞ്ഞത്. വിനീഷ എന്നാണ് ഭാര്യയുടെ പേര്. ഹിന്ദുമതത്തിൽ ഉൾപ്പെട്ട ഒരു പെൺകുട്ടി ആയിരുന്നു വിനീഷ. എന്നാൽ പിന്നീട് മതം മാറ്റിയ ശേഷം ആയിരുന്നു ഈ പെൺകുട്ടിയെ ഇദ്ദേഹം വിവാഹം ചെയ്തത്. പള്ളിയിൽ വെച്ചായിരുന്നു വിവാഹം ചെയ്തത്. ഇപ്പോൾ ഇതെല്ലാം തുറന്നു പറഞ്ഞുകൊണ്ട് ഞാനും എന്റെ ആളും എന്ന പരിപാടിയിൽ എത്തുകയാണ് സ്റ്റൈബിൻ.

ഞാനും എൻറെ ആളും എന്ന പരിപാടിയിലാണ് സ്റ്റൈബിൻ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. ഒരു ക്രിസ്ത്യാനി പെണ്ണിനെ തന്നെ വിവാഹം ചെയ്യണം എന്നുള്ളത് തന്നെ ആഗ്രഹമായിരുന്നു. പെൺകുട്ടി ഹിന്ദു ആരെങ്കിലും അവളെ മതം മാറ്റി കെട്ടാം എന്ന് മനസ്സിൽ കരുതി. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തു. അതൊക്കെ തന്റെ സ്വാർത്ഥത ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതില്ലാതെയും വിവാഹം കഴിക്കാമായിരുന്നു എന്ന് നടൻ കൂട്ടിച്ചേർത്തു.

സ്റ്റൈബിന് ഒരുപാട് വിവാഹ ആലോചനകൾ വരാറുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഇദ്ദേഹം മുടക്കി കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ വീട്ടുകാർ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ആണ് ഉള്ള കാര്യം ഇദ്ദേഹം തുറന്നു പറഞ്ഞത്. അപ്പോൾ തന്നെ പെൺകുട്ടിയെ വിളിച്ചു സംസാരിച്ചു. വീട്ടിൽ സമ്മതിക്കുമോ എന്ന് ചോദിച്ചപ്പോൾ സമ്മതിപ്പിച്ചു കൊള്ളാം എന്നായിരുന്നു വിനീഷ നൽകിയ മറുപടി. രണ്ടു മതത്തിൽ ഉൾപ്പെട്ടവർ ആണ് എന്ന് വീട്ടുകാർ അറിഞ്ഞാൽ തന്നെ കൊന്നു കൊല വിളിക്കുമല്ലോ എന്നായിരുന്നു സ്റ്റൈൽ ആദ്യം കരുതിയത്. എന്നാൽ പിന്നീട് അവൾ ഇങ്ങോട്ട് ചേർന്നു കൊള്ളാം എന്ന് പറഞ്ഞതുകൊണ്ടാണ് മമ്മി വിവാഹത്തിന് സമ്മതിച്ചത് എന്നാണ് സ്റ്റൈബിൻ പറയുന്നത്.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

6 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

7 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

8 hours ago