Film News

നടിമാര്‍ക്ക് അസൂയയില്ല, നടന്മാര്‍ക്ക് അസൂയയുണ്ട്; നടന്മാരില്‍ നിന്നും അസൂയ നിറഞ്ഞ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നിത്യ മേനോന്‍

സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിയാണ് നിത്യ മേനോന്‍. ബാല താരമായി അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രിയനടിയായി നിത്യമേനോന്‍ മാറുകയായിരുന്നു.

- Advertisement -

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഇംഗീഷ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിലാണ് നിത്യ അഭിനയിച്ചിട്ടുള്ളത്.അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ എന്ന ചിത്രമാണ് നിത്യയുടെ പുതിയ റിലീസ്. ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ഇതിനിടയില്‍ നടി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ കുറച്ചെങ്കിലും അസൂയ കാണിക്കുന്നതായി തോന്നിയിട്ടുള്ളത് നടന്മാര്‍ മാത്രമാണെന്നാണ് നടി പറഞ്ഞത്.

വണ്ടര്‍ വുമണ്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഉള്ള ഫിലിം കമ്പാന്യന്റെ അഭിമുഖത്തിലാണ് നിത്യ ഇത് പറഞ്ഞത്. തനിക്ക് പലപ്പോഴും അസൂയ നിറഞ്ഞ പെരുമാറ്റം ഉണ്ടായതായി തോന്നിയിട്ടുള്ളത് നടന്മാരില്‍ നിന്നാണ്.

നടിമാരില്‍ നിന്ന് തനിക്ക് ഒരിക്കലും അസൂയ നിറഞ്ഞ പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല. നടിമാര്‍ പരസ്പരം അംഗീകരിച്ചും പ്രോത്സാഹിസിപ്പിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും നിത്യ പറഞ്ഞു.

സിനിമ ഫീല്‍ഡില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റും നടിമാര്‍ക്ക് പെട്ടെന്ന് മനസിലാകുമെന്നും നിത്യ പറഞ്ഞു. ഒട്ടുമിക്ക നടിമാരും സമാനമായ സാഹചര്യങ്ങളിലൂടെ കടന്ന് വന്നവര്‍ ആണ്, അതിനാല്‍ തന്നെ അവര്‍ക്ക് മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ സഹിക്കും എന്നാണ് നിത്യ പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. അതേസമയം അഞ്‌ലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കൂട്ടം ഗര്‍ഭിണികള്‍ ഒരു സ്ഥലത്ത് ഗര്‍ഭകാല ക്ലാസുകള്‍ക്ക് എത്തുന്നതും, അവര്‍ക്കിടയില്‍ ഒരു സൗഹൃദം രൂപപ്പെടുന്നതും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം.അഞ്ജലി മേനോന്റെ നാലാമത്തെ ചിത്രമാണ് വണ്ടര്‍ വിമണ്‍. മഞ്ചാടി, ബാംഗ്ലൂര്‍ ഡേയ്‌സ്, കൂടെ എന്നിവയാണ് അഞ്ജലി മേനോന്റെ മറ്റ് ചിത്രങ്ങള്‍.

Abin Sunny

Recent Posts

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

6 mins ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

50 mins ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

1 hour ago

അഫ്‌സലിനെതിരെ ജാസ്മിന്‍ ആരാധകരുടെ ഗ്രൂപ്പില്‍ സൈബര്‍ ആക്രമണത്തിന് ആഹ്വാനം .വെല്ലുവിളിച്ച് അഫ്സലും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഴുവനും ജാസ്മിനും അഫ്സലും തമ്മിലുള്ള വിഷയമാണ് ചർച്ച.കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അഫ്‌സല്‍ രംഗത്തെത്തിയിരിക്കുന്നത്.ഇതിനിടയിൽ…

2 hours ago

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

6 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

7 hours ago