മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശില്പ ശിവദാസ്. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കന്യാധാനം എന്ന പരമ്പരയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. ദയ എന്ന കഥാപാത്രത്തെയാണ് താരം ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. മോഡലിംഗ് രംഗത്തിലൂടെ ആണ് തൃശ്ശൂർ സ്വദേശിനി ആയ ശില്പ സീരിയൽ മേഖലയിൽ എത്തുന്നത്. സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്.
ഇന്ന് താരം വിവാഹിത ആയിരിക്കുകയാണ്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന സംഗീത് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു നടിയുടെ വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തുടർന്ന് സീരിയൽ മേഖലയിലെ സുഹൃത്തുക്കൾക്ക് വേണ്ടി റിസപ്ഷൻ ഒരുക്കിയിരുന്നു. നടൻ ദേവൻ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തിരുന്നു.
അതേ സമയം ഇരുവരും പരിചയപ്പെട്ടതും പ്രണയം തുറന്നു പറഞ്ഞതും ഇൻസ്റ്റാഗ്രാം വഴിയാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. നിരന്തരം സംഗീത് മെസ്സേജ് അയക്കുമായിരുന്നു. അങ്ങനെ ഒരിക്കൽ റിപ്ലൈ കൊടുത്തത് ആണ് അവസാനം ഇങ്ങനെ ആയത് എന്നാണ് ശിൽപ പറയുന്നത്. ഏകദേശം ഒന്നരവർഷം നിർത്താതെ മെസ്സേജ് അയച്ചു കൊണ്ടിരുന്നു സംഗീത്. ആദ്യം ഒന്നും അത് ഒട്ടും മൈൻഡ് ചെയ്തിരുന്നില്ല. പിന്നീട് പാവം തോന്നി റിപ്ലൈ കൊടുത്തത് ആണ്. അങ്ങനെയാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് രണ്ടര വർഷത്തെ പരിചയത്തിനുശേഷമാണ് ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുന്നത്.
പൊതുവേ നാണക്കാരൻ ആണ് സംഗീത് എന്നാണ് ശിൽപ പറയുന്നത്. പൊതുവേ വീഡിയോകളിൽ ഒന്നും അങ്ങനെ വരാറില്ല. തൻറെ കൂടെ കൂടിയതിനുശേഷം ആണ് ഇപ്പോൾ കുറച്ചെങ്കിലും ഫോട്ടോയ്ക്ക് ഒക്കെ പോസ്റ്റ് ചെയ്യുന്നത് എന്നാണ് ശിൽപ പറയുന്നത്. സംഗീത് വളരെ കെയറിങ് ആണ് എന്നും അതാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്നുമാണ് ശിൽപ പറയുന്നത്. തിരിച്ചും അങ്ങനെ തന്നെയാണ് എന്ന് സംഗീത് പറയുന്നു. അതേസമയം നാലഞ്ചു ദിവസം കഴിഞ്ഞാൽ സീരിയൽ മേഖലയിൽ വീണ്ടും സജീവമാകും എന്നാണ് ശിൽപ്പ പറയുന്നത്. ഇതോടെ വിവാഹം കഴിഞ്ഞാൽ ശിൽപ അഭിനയം നിർത്തുമോ എന്ന ആരാധകരുടെ ആശങ്കയ്ക്കുള്ള ഉത്തരമായി എന്നാണ് പ്രേക്ഷകർ പറയുന്നത്.