മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനന്യ. ഇവരുടെ സഹോദരനാണ് അർജുൻ. അടുത്തിടെ ആയിരുന്നു അർജുൻ വിവാഹിതനായത്. മാധവി എന്നാണ് ഭാര്യയുടെ പേര്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോൾ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുകയാണ് ഇരുവരും. തങ്ങൾ പരിചയപ്പെട്ടതും വിവാഹം ചെയ്തതും എങ്ങനെയാണ് എന്നുള്ള കഥ പറയുകയാണ് അർജുനും മാധവിയും.
“വിവാഹത്തിന് മുൻപ് രണ്ടാൾക്കും രണ്ട് റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. ഞാൻ പ്രണയിച്ച വ്യക്തി ഇപ്പോൾ മറ്റൊരാളെ വിവാഹം കഴിച്ചു നന്നായി ജീവിക്കുകയാണ്. ആ ബന്ധത്തിനുശേഷം എനിക്ക് ഒരുപാട് ആലോചനകൾ വന്നിരുന്നു. എന്നാൽ വിവാഹം വേണ്ട എന്നു പറഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് എൻറെ ഒരു കസിൻ വഴി ഈ ആലോചന വരുന്നത്. ഞങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നു. ഞങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റ് ഒക്കെ പരസ്പരം കാണാറുണ്ടായിരുന്നു. പരസ്പരം ഫോളോ ചെയ്യാറുണ്ടായിരുന്നു. എങ്കിലും കാര്യമായി സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ തന്നെ മുൻകൈ എടുത്തു സംസാരിച്ചു” – മാധവി പറയുന്നു.
“വിവാഹം ചെയ്യണമെങ്കിൽ ജാതകം ഒക്കെ നോക്കണം എന്ന് എല്ലാവരും പറഞ്ഞു. ജാതകം നോക്കിയപ്പോൾ പത്തിൽ ആറ് പൊരുത്തം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഞങ്ങൾ തമ്മിൽ മുൻജന്മം ബന്ധമുണ്ട് എന്നായിരുന്നു ജോത്സ്യൻ പറഞ്ഞത്” – മാധവി കൂട്ടിച്ചേർത്തു. പരിപാടിയുടെ വേദിയിൽ വച്ച് ഭാര്യയ്ക്ക് ഒരു സർപ്രൈസ് സമ്മാനം നൽകുവാനും മറന്നില്ല. വിവാഹത്തിന് അച്ഛൻ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹം മാധവി ഉണ്ടായിരുന്നു. എങ്കിലും അത് നടന്നില്ല. അച്ഛനെ ഒരു ഫോട്ടോയിൽ വരച്ചു ചേർത്ത് അത് സമ്മാനമായി നൽകുകയാണ് അർജുൻ ചെയ്തത്.
“അച്ഛൻ മരിച്ച സമയത്ത് കോവിഡ് കാരണം അമ്മയ്ക്ക് വരാൻ പറ്റിയിരുന്നില്ല. എനിക്ക് ഒരു അനിയൻ മാത്രമാണ് ഉള്ളത്. ഞങ്ങൾ ആയിരുന്നു എല്ലാ കാര്യങ്ങളും മാനേജ് ചെയ്തത്. മൂന്നുദിവസം ശരിക്കും ഞങ്ങൾ അനുഭവിച്ചു. ആ സമയത്ത് ഞങ്ങളുടെ ഒപ്പം ഉറങ്ങാതെ ഉണ്ടായിരുന്നത് അർജുൻ ഏട്ടൻ ആയിരുന്നു. താൻ വർക്ക് ചെയ്യുന്നത് സിനിമയിലാണ് എന്നും നിങ്ങൾ വിചാരിക്കുന്നത് പോലെ ഒരു മേഖല അല്ല സിനിമ എന്നും ഒക്കെ ഏട്ടൻ പറഞ്ഞിരുന്നു. പക്ഷേ എന്തും സഹിക്കാൻ തയ്യാറായി ഞാൻ വിവാഹത്തിന് ഒരുങ്ങുകയായിരുന്നു” – മാധവി കൂട്ടിച്ചേർത്തു.