മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥി ആയിരുന്നു ഇദ്ദേഹം. എങ്കിലും മറ്റൊരു മത്സരാർത്ഥിയോട് അപമര്യാതയായി പെരുമാറിയത് കൊണ്ട് താരത്തിന് ഇടയ്ക്ക് വെച്ച് പരിപാടിയിൽ നിന്നും പുറത്തു പോകേണ്ടി വന്നിരുന്നു. ഇതിനുശേഷം ദിൽഷാപ്രസന്നൻ ആയിരുന്നു ആ സീസണിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്. തനിക്ക് ദിലീഷയോട് അടുപ്പം ഉണ്ട് എന്ന് പരിപാടിക്ക് ഇടയിൽ റോബിൻ രാധാകൃഷ്ണൻ പറഞ്ഞത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. റോബിൻ ആരാധകരുടെ വോട്ടുകൊണ്ടാണ് ദിൽഷ വിജയി ആയി പ്രഖ്യാപിക്കപ്പെട്ടത് എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നും ഉണ്ടാവില്ല.
അതേസമയം പരിപാടിയിൽ നിന്നും പുറത്തിറങ്ങിയശേഷം ദിൽഷയും റോബിനും അവരവരുടെ കരിയറിൽ ശ്രദ്ധിച്ചു മുന്നോട്ടു പോകുവാൻ ആയിരുന്നു തീരുമാനിച്ചത്. ഇതിനിടയിലാണ് താൻ മറ്റൊരു വ്യക്തിയുമായി പ്രണയത്തിലാണ് എന്ന കാര്യം റോബിൻ വെളിപ്പെടുത്തിയത്. മോഡലും സംരംഭകയും ആയിട്ടുള്ള ആരതി പൊടി എന്ന വ്യക്തിയെ ആയിരുന്നു താരം പ്രണയിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഇരുവരും അവരുടെ പ്രണയം ഔദ്യോഗികമായി തുറന്നു പറഞ്ഞിരിക്കുകയാണ്. ഉടൻ തന്നെ വിവാഹനിശ്ചയം ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് എങ്ങനെയാണ് എന്ന് അറിയുമോ? കട്ടൻ വിത്ത് ഇമ്മട്ടി എന്ന പരിപാടിയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. റോബിനെ അന്ന് കണ്ടപ്പോൾ അദ്ദേഹത്തിൻറെ മുഖത്തുനിന്നും കണ്ണെടുക്കാതെ നോക്കിനിന്നിരുന്ന ആരതിയുടെ ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. ഈ പരിപാടിക്ക് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നത്. ഇപ്പോൾ അത് വിവാഹത്തിലേക്ക് വഴി മാറിയിരിക്കുകയാണ്. ഇപ്പോൾ ആരതിയുടെ പഴയ ഒരു വീഡിയോ ആണ് കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങളിൽ ആരാധകർ കൊണ്ടുവന്നിരിക്കുന്നത്.
തന്നെ മനസ്സിലാക്കി ഉൾക്കൊള്ളാൻ സാധിക്കുന്ന പെൺകുട്ടി ജീവിതത്തിലേക്ക് ഒരു പാർട്ട്ണറായി കടന്നുവരണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് റോബിൻ രാധാകൃഷ്ണൻ പറയുമ്പോൾ അദ്ദേഹത്തിൻറെ മുഖത്തുനിന്നും കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന ആരതിയെ ആണ് വീഡിയോയിൽ കാണാവുന്നത്. നിങ്ങൾ രണ്ടുപേരും മെയ്ഡ് ഫോർ ഈച്ച് അദർ ആണ് എന്നാണ് റോബിൻ രാധാകൃഷ്ണൻ ആരാധകർ ഇപ്പോൾ പറയുന്നത്. അടുത്തിടെ മോഹൻലാലിൻറെ പുതിയ ഫ്ലാറ്റ് ഇരുവരും ചേർന്ന് സന്ദർശിച്ചിരുന്നു.