മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടിനി ടോം. മിമിക്രി വേദികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് കോമഡി പരിപാടികളിൽ ഇദ്ദേഹം വിധികർത്താവായിട്ടും എത്തിയിട്ടുണ്ട്. ഇതുകൂടാതെ നിരവധി സിനിമകളിലും ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
സമൂഹം മാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്. പലപ്പോഴും ഇദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത് പതിവാണ്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പണ്ഡിറ്റ് വിഷ്ണു ദിഗംബർ പലുഷ്കർ എന്ന വ്യക്തിയുടെ ഫോട്ടോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. കാക്കിനാട കോൺഗ്രസ് സമ്മേളനത്തിൽ പ്രാർത്ഥനാ ഗാനം ചൊല്ലുവാൻ വേണ്ടി ഗാന്ധിജിയുടെ പ്രത്യേക ക്ഷണപ്രചാരം എത്തിയ വ്യക്തിയാണ് ഇദ്ദേഹം. ഒരു മഹാഗായകനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ഫോട്ടോ ആണ് ടിനി ടോം പങ്കുവെച്ചിരിക്കുന്നത്. എന്നെപ്പോലെ ഒരാൾ എന്നു പറഞ്ഞാണ് ഇദ്ദേഹം ഫോട്ടോയുടെ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
അതേസമയം നിരവധി ആളുകൾ ആണ് രൂപസാമ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തുവന്നത്. നിരവധി ആളുകൾ ട്രോൾ കമൻറുകൾ നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഗാന്ധിജി പ്രസംഗിക്കുന്ന വേദികളിൽ പോലും മിമിക്രി അവതരിപ്പിച്ചിട്ടുള്ള ആളാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ എല്ലാം വിശ്വാസമായി, അമ്പടാ കള്ളാ താടി നീട്ടി വളർത്തിയാൽ പിടിക്കില്ല എന്ന് വിചാരിച്ചോ എന്നാണ് ഒരു വ്യക്തിയുടെ കമൻറ്.