ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ പരിപാടി ഉണ്ട്. മലയാളത്തിൽ മലയാള സിനിമയിലെ രാജാവ് എന്നറിയപ്പെടുന്ന മോഹൻലാൽ ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. അതേസമയം ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ ഖാൻ ആണ്.
ഹിന്ദിയിൽ രണ്ട് ബിഗ് ബോസ്. ഒരെണ്ണം നമ്മൾ സാധാരണ കാണുന്നതുപോലെ ചാനലിലും ആപ്പിലും കാണാൻ കഴിയുന്ന ബിഗ് ബോസ്. മറ്റൊരെണ്ണം ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രം തയ്യാറാക്കിയിരിക്കുന്നതാണ്. ബിഗ് ബോസ് ഒടിടി രണ്ടാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വളരെ മികച്ച മത്സരാർത്ഥികളാണ് ഇത്തവണ വന്നിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ പരിപാടി ഹരം കയറുകയായിരുന്നു.
ജാദ് ഹാദിദ് ഇത്തവണത്തെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ്. അതുപോലെ തന്നെ മറ്റൊരു സജീവ മത്സരാർത്ഥിയാണ് ആകാൻഷപൂരി. തമ്മിലുള്ള ഒരു ലിപ്പ് ലോക്ക് രംഗമാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ടാസ്കിനിടയിലാണ് രണ്ടുപേരും ലിപ് ലോക്ക് നടത്തിയത്. മറ്റുള്ള മത്സരാർത്ഥികൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും നമുക്ക് കാണാം.
അതേസമയം വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് ഈ സീനിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർ കാണുന്ന ഒരു പരിപാടിയാണ് എന്നും സദാചാരബോധം ഇതിലെ മത്സരാർത്ഥികൾക്ക് ഉണ്ടായിരിക്കണം എന്നുമാണ് വിമർശനം. എന്തായാലും ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.