ഒരുകാലത്ത് തമിഴ് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു പ്രശാന്ത്. ഒരുകാലത്ത് അജിത്ത്, വിജയ് എന്നിവർക്ക് ഒപ്പമായിരുന്നു ഇദ്ദേഹത്തിൻറെ താരമൂല്യം. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ പരാജയപ്പെട്ടതോടുകൂടി ഇദ്ദേഹം സിനിമ മേഖലയിൽ നിന്നും മെല്ലെ ഫീൽഡ് ഔട്ട് ആവുകയായിരുന്നു. ഫിലിം മേക്കർ ത്യാഗരാജൻ ആണ് ഇദ്ദേഹത്തിന്റെ പിതാവ്. ശങ്കർ സംവിധാനം ചെയ്ത ജീൻസ് എന്ന സിനിമയിൽ അടക്കം ഇദ്ദേഹം ആയിരുന്നു നായകനായി അഭിനയിച്ചത്.
വ്യക്തിജീവിതത്തിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളും ഇദ്ദേഹത്തിൻറെ കരിയറിനെ ബാധിച്ചു. 2005 വർഷത്തിൽ ആയിരുന്നു ഇദ്ദേഹത്തിൻറെ ആദ്യത്തെ വിവാഹം. ഗൃഹലക്ഷ്മി എന്ന പെൺകുട്ടിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത്. എന്നാൽ കേവലം മൂന്നുവർഷങ്ങൾ മാത്രമായിരുന്നു ഇവരുടെ വിവാഹബന്ധം നീണ്ടുനിന്നത്. നടനെതിരെ ഭാര്യ സ്ത്രീധന പീഡന പരാതി നൽകുകയായിരുന്നു. അന്ന് ഒരുപാട് വിവാദങ്ങൾ ഉണ്ടായി. ഇത് ഇദ്ദേഹത്തിൻറെ കരിയറിന് വലിയ രീതിയിൽ ബാധിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നില്ല. ഒരുപക്ഷേ പ്രണയ വിവാഹമായിരുന്നു എങ്കിൽ ഈ ബന്ധം മുന്നോട്ട് പോയേനെ എന്ന് പലതവണ ആലോചിച്ചിട്ടുണ്ട് എന്നാണ് പ്രശാന്ത് പറയുന്നത്. ഇപ്പോൾ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ ആണ് ഇദ്ദേഹം നടത്തുന്നത്. പുതിയ സിനിമ റിലീസ് ആയി അടുത്തമാസം തന്നെ വീണ്ടും രണ്ടാം വിവാഹം ഉണ്ടാകും എന്നാണ് പ്രശാന്തിന്റെ പിതാവ് പറയുന്നത്.
എന്നാൽ ഇത് ഇദ്ദേഹം തമാശ രൂപത്തിൽ പറഞ്ഞതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. അതേസമയം വിക്രമിന്റെ ഒരു ബന്ധുകൂടിയാണ് ഇദ്ദേഹം എന്ന പ്രത്യേകതയും ഉണ്ട്. പക്ഷേ ഇവരുടെ രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിൽ അകൽച്ചയിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കാലത്ത് പ്രശാന്തും വിക്രമവും ബന്ധുക്കൾ ആയിരുന്നു എങ്കിലും സിനിമ മേഖലയിൽ ഇരുവരും തമ്മിൽ കടുത്ത മത്സരമായിരുന്നു നിലനിന്നിരുന്നത് എന്നാണ് സിനിമ മേഖലയിൽ പറഞ്ഞു കേൾക്കുന്ന ഒരു കഥ.