ബിഗ് ബോസ് അഞ്ചാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ തവണ സാധാരണക്കാരുടെ കൂട്ടത്തിൽ നിന്നും ഗോപിക എന്നൊരു പെൺകുട്ടി കൂടി മത്സരിക്കാൻ ഉണ്ട് എന്നതാണ് ഏറ്റവും വലിയ ഒരു പ്രത്യേകത. മൂവാറ്റുപുഴ സ്വദേശി ആണ് ഇവർ യഥാർത്ഥത്തിൽ. ഗോപികാ ഗോപി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഒരു കൊറിയർ സർവീസിൽ ആണ് ഇവർ ജോലി ചെയ്യുന്നത്. ആദ്യം വളരെ നിശബ്ദത നിറഞ്ഞ ഒരു വ്യക്തിയായിരുന്നു ഇവർ എങ്കിലും ഇപ്പോൾ വളരെ പവർഫുൾ ആയിട്ടാണ് ഇവർ കളിക്കുന്നത് എന്നാണ് ഒരു വിധം എല്ലാവരും പറയുന്നത്. മാത്രമല്ല എല്ലാ പ്രശ്നങ്ങളിലും അനാവശ്യമായി ഇടപെടുന്നു എന്ന ഒരു വിമർശനം കൂടി ഇവരുടെ നേർക്ക് ഉണ്ട്. ഇവരുടെ യഥാർത്ഥ ജീവിതകഥ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഒരു വ്യക്തി.
ഗോപികയെ കുറിച്ച് അവളുടെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗോപിക വളരെ നിഷ്കളങ്കയായ ഒരു കുട്ടിയാണ് എന്നും അവൾക്ക് ഇതുപോലെ ഒരു അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് എന്നുമാണ് അവരുടെ ഒരു സുഹൃത്ത് പറയുന്നത്. ഒരുപാട് സഹായമനസ്കതയുള്ള കുട്ടിയാണ് ഗോപിക എന്നും ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അത് പരിഹരിക്കുവാൻ വേണ്ടി അവർ മുന്നിലുണ്ടാകും എന്നുമാണ് ഒരു സുഹൃത്ത് പറയുന്നത്.
എന്തെങ്കിലും ഫീൽ ആയി കഴിഞ്ഞാൽ അത് തിരികെ പറയുന്ന വ്യക്തിയാണ് ഗോപിക എന്നും ഗോപിക എങ്ങനെയാണോ അതുപോലെ തന്നെ നിന്നാൽ മതി എന്നും മികച്ച ഗെയിം പുറത്തെടുക്കാൻ സാധിക്കും എന്നുമാണ് ഒരു സുഹൃത്ത് പറയുന്നത്. വളരെ ബോൾ ആണ് ഗോപിക എന്നാണ് അവരുടെ സുഹൃത്ത് അമൽ പറയുന്നത്. ഒരു ചെറിയ കുട്ടിയെ പോലെയാണ് ഗോപിക അവിടെ പെരുമാറുന്നത് എന്നും 100 ദിവസം അവിടെ നിന്ന് കപ്പ് അടിച്ചു കൊണ്ടുവരാൻ അവർക്ക് സാധിക്കും എന്നുമാണ് അമൽ വിശ്വസിക്കുന്നത്.
സ്വയം അധ്വാനിച്ച് ജീവിതത്തിലെ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാര കണ്ടെത്തുന്ന വ്യക്തികളിൽ ഒരാളാണ് ഗോപിക. അതുകൊണ്ട് കൂടിയാണ് അവർ ഇത്തരത്തിൽ ഒരു പ്ലാറ്റ്ഫോമിൽ എത്തിയത് എന്നും ഒരു 50 ദിവസം എങ്കിലും അവിടെ നിൽക്കാൻ സാധിച്ചാൽ വിജയി ആയിട്ടാണ് അവരെ നമുക്ക് തോന്നുക എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. ഗോപികയുടെ വീട്ടിൽ അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും നാലു വയസ്സുള്ള മകനും ആണ് ഉള്ളത്. അമ്പു എന്നാണ് മകൻറെ പേര്. കപ്പ് നേടിക്കൊണ്ടു മാത്രമേ വരൂ എന്ന് വാക്ക് കൊടുത്തിട്ടുണ്ട് അവർക്ക് എന്നാണ് ഗോപിക പറയാറുള്ളത്.