മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രാംചരൻ തേജ. അല്ലു അർജുന് ശേഷം കേരളത്തിൽ ഒരു മാർക്കറ്റ് ഉണ്ടാക്കിയെടുത്ത തെലുങ്ക് താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ധീര എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഈ സിനിമയിലൂടെ ഇദ്ദേഹം ഇന്ത്യയിൽ ഉടനീളം നേടിയത്. അവസാനമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത് ആർ ആർ ആർ എന്ന സിനിമയിലാണ്. ഈ സിനിമ ഇന്ത്യയിൽ വലിയ വിജയം ആയിരുന്നു നേടിയത് എന്നുമാത്രമല്ല ഇന്ത്യയിൽ നേടിയതിനെക്കാൾ വലിയ വിജയം ആയിരുന്നു യുഎസിലും ജപ്പാനിലും നേടിയത്.
അടുത്തിടെ ഈ സിനിമയിലെ ഒരു ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. മികച്ച ഒറിജിനൽ സോങ് പട്ടികയിലാണ് ഗാനം ഇടം നേടിയതും പിന്നീട് ആ അവാർഡ് നേടിയെടുത്തതും. ഇത് അവാർഡിൽ തന്നെ മികച്ച വിദേശ സിനിമയ്ക്കുള്ള പട്ടികയിലും നോമിനേഷൻ നേടിയിരുന്നു എങ്കിലും അത് മറ്റൊരു സിനിമയായിരുന്നു കൊണ്ടുപോയത്. ഇപ്പോൾ ഓസ്കാർ നാമം നിർദ്ദേശം അടക്കം നേടിയിരിക്കുകയാണ് ഈ സിനിമയിലെ ഗാനം. മിക്കവാറും ഈ ഗാനത്തിന് ഓസ്കാർ കിട്ടും എന്നാണ് പറയപ്പെടുന്നത്.
അതേ സമയം രാംചരൻ തേജയുടെ ഒരു ഫോട്ടോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഫോട്ടോ ആണ് ഇത്. കഴിഞ്ഞ ദിവസമാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കറുപ്പ് വസ്ത്രം അണിയാണ് ഇദ്ദേഹം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഇതുമാത്രമല്ല ഇദ്ദേഹം ചെരുപ്പ് ധരിക്കാതെ നഗ്നപാദനായിട്ടാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൻറെ കാരണം എന്താണ് എന്നറിയുമോ?
ഇദ്ദേഹം ശബരിമലയിൽ പോകുവാൻ മാല ഇട്ടിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞവർഷവും ഇദ്ദേഹവും പിതാവ് ചിരഞ്ജീവിയും ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നു. അതേസമയം ശബരിമലയിലെ ആചാരങ്ങളിൽ മലയാളികൾക്ക് വിശ്വാസമില്ലെങ്കിലും തമിഴന്മാരും തെലുങ്കൻമാരും അതുപോലെയല്ല എന്നും അതുകൊണ്ടുതന്നെ മുല്ലപ്പെരിയാർ കേരളത്തിൽ ആയിട്ടും അതിൻറെ കൺട്രോൾ തമിഴ്നാടിന് കൊടുത്തതുപോലെ ശബരിമലയുടെ കൺട്രോൾ തമിഴ്നാടിനോ ആന്ധ്രയ്ക്ക് കൊടുക്കണം എന്നാണ് വിശ്വാസികളായ മലയാളികൾ പറയുന്നത്.