മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബിറ്റാ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മ ആയിട്ടാണ് താരം ഈ പരമ്പരയിൽ എത്തുന്നത്. എന്നാൽ താരത്തിന് യഥാർത്ഥത്തിൽ ഇത്രയൊന്നും പ്രായമില്ല എന്നതാണ് സത്യം. പരമ്പരയിൽ കുറച്ചു പ്രായം തോന്നിക്കുമെങ്കിലും നടിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോ കണ്ടാൽ നടിയുടെ പ്രായം എത്രയോ ചെറുതാണ് എന്ന് മനസ്സിലാവും. ഇപ്പോൾ അകാലത്തിൽ അന്തരിച്ച തന്റെ മകനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം. മാക്സ് എന്നായിരുന്നു മകൻറെ പേര്.
“മകൻ ഒരു പോരാളി ആയിരുന്നു. അവൻ ജനിച്ചപ്പോൾ വെറും മൂന്നുദിവസം മാത്രമായിരുന്നു അവൻറെ ആയുസ്സ് ഡോക്ടർമാർ പ്രവചിച്ചത്. എന്നാൽ അവൻ 12 വർഷമാണ് ജീവിച്ചത്. അവന് ഒരുപാട് കെയർ കിട്ടിയിട്ടുണ്ട്. പക്ഷേ അതിനെല്ലാം ഉപരി ഒരു ബിൽ പവർ അവന് ഉണ്ടായിരുന്നു. പറഞ്ഞവരെ എല്ലാം തിരുത്തുമെന്ന് ഒരു മനോഭാവം അവന് ഉണ്ടായിരുന്നു. അതെനിക്കും പിന്നീട് ഒരുപാട് പ്രചോദനമായി മാറിയിട്ടുണ്ട്” – താരം പറയുന്നു.
“ആരെങ്കിലും എന്നെക്കൊണ്ട് എന്തെങ്കിലും കാര്യം പറ്റുമോ, ചേച്ചിക്ക് അത് ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞാൽ അത് ചെയ്തു കാണിക്കാൻ ഒരു പ്രചോദനം ഉണ്ടാകും. അത് ലഭിച്ചത് എൻറെ മകൻ മാക്സിൽ നിന്നും ആണ്. എനിക്ക് മരിക്കാൻ പേടിയില്ല. ജോലിചെയ്ത് ഫീൽഡിൽ നിന്നും ആണ് അത് കിട്ടിയത്. അതുമാത്രമല്ല എൻറെ മകനെ എൻറെ മടിയിൽ ഇരുത്തി പറഞ്ഞുവിട്ട ആളാണ് ഞാൻ” – താരം കൂട്ടിച്ചേർത്തു.
“അവൻറെ ജീവൻ പോയി എന്ന് എനിക്ക് മനസ്സിലായി. മടിയിൽ ഇരുത്തിയപ്പോഴും കാലിലൊക്കെ ചൂടുണ്ട്. അതായത് ഇപ്പോൾ പോയതേയുള്ളൂ. അവൻ മരിച്ച ശേഷം ഞാൻ അലമുറയിട്ട് കരയുകയൊന്നും ചെയ്തിട്ടില്ല. കാരണം അത്തരത്തിൽ ഒരു സ്റ്റേജിൽ ആയിരുന്നില്ല. ജീവൻ പോയി എന്ന് കരുതി പേടിക്കേണ്ട ഒന്നല്ല മൃതദേഹം” – വളരെ വൈകാരികമായി താരം പറയുന്നു.