മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഉർവശി. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒരാൾ ആണ് ഇവർ. ഇടയ്ക്ക് സിനിമ മേഖലയിൽ നിന്നും ചെറുതായി ഒന്ന് വിട്ടു നിന്നിരുന്നു എങ്കിലും ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരം സമൂഹം മാധ്യമങ്ങളിൽ സജീവമാകുവാൻ ഒരുങ്ങിയത്. ഇതിൻറെ ആദ്യപടിയായി താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
ഉർവശി ശിവപ്രസാദ് എന്ന പേരിൽ ആണ് താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഇതിനു പിന്നാലെ താരം പുതിയ ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹപ്രകാരമാണ് ഈ അക്കൗണ്ട് തുടങ്ങുന്നത് എന്നാണ് താരം പറയുന്നത്. ഭർത്താവ് ശിവപ്രസാദ്, മകൻ ഇഷാൻ എന്നിവരുടെ ഒപ്പം ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
മകന് ഇപ്പോൾ വെക്കേഷൻ ആയതുകൊണ്ട് തന്നെ ദുബായിൽ അവധി ആഘോഷിക്കുകയാണ് താരം. 12 ദിവസത്തെ അവധി ആഘോഷിക്കുവാൻ വേണ്ടിയാണ് താരം ദുബായിലേക്ക് പോയിരിക്കുന്നത്. അതേസമയം ഇപ്പോൾ ചെന്നൈയിൽ തിരിച്ചെത്തി എന്നും താരം പറയുന്നു. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയെ സോഷ്യൽ മീഡിയയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എത്തുന്നത്.
ചാൾസ് എൻറർപ്രൈസ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. അതേസമയം സമൂഹമാധ്യമങ്ങളിൽ താരത്തിന് ഇപ്പോൾ ധാരാളം ആരാധകരാണ് ഉള്ളത്. മലയാള സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ആണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനു താഴെ ഉർവശി ആരാധകർ എല്ലാവരും മലയാളത്തിലെ ലേഡീ സൂപ്പർസ്റ്റാർ ഉർവശിയാണ് എന്നാണ് കമൻറ് ചെയ്യാറുള്ളത്.
View this post on Instagram