Film News

വീണ്ടും ഇന്ത്യയുടെ അഭിമാനമായി ആർ ആർ ആർ – ഇത്തവണ വാരിക്കൂട്ടിയത് നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ

ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ. രാജമൗലിയുടെ ഫിലിമോഗ്രഫിയിലെ ഏറ്റവും മോശം സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ പ്രേക്ഷകർ കണക്കാക്കുന്നത്. എന്നാൽ ഇന്ത്യൻ പ്രേക്ഷകർ മാത്രമാണ് ഇദ്ദേഹത്തിന്റെ സിനിമകളെ ഇങ്ങനെ കണക്കാക്കുന്നത്. ഇന്ത്യയിൽ നിന്നും ഏകദേശം 1400 കോടി സിനിമ കളക്ഷനായി നേടിയിട്ടുണ്ട് എങ്കിലും ഒരു രാജമൗലി സിനിമയ്ക്ക് ഇത്രയൊന്നും കിട്ടിയാൽ പോരാ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനിടയിലാണ് സിനിമയ്ക്ക് അപ്രതീക്ഷിതമായി മറ്റൊരു കോണിൽ നിന്നും അഭിനന്ദന പ്രവാഹം ഉണ്ടായത്.

- Advertisement -

അമേരിക്കൻ ഓടിയൻസിൽ നിന്നുമാണ് സിനിമയ്ക്ക് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ വന്നത്. ആദ്യമൊക്കെ ഇത് അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ സുഹൃത്തുക്കൾ ആയിരിക്കും എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പോലും കരുതിയത്. എന്നാൽ സിനിമ അമേരിക്കയിൽ വലിയ രീതിയിലുള്ള തരംഗം തീർക്കുകയായിരുന്നു. ചരിത്രത്തിൽ ഒരു ഇന്ത്യൻ സിനിമയ്ക്കും ലഭിക്കാത്ത അംഗീകാരം ആയിരുന്നു ഈ സിനിമയ്ക്ക് അവിടെ നിന്നും ലഭിച്ചത്.

ബാഫ്ത അവാർഡുകൾ അടക്കം ചിത്രം സ്വന്തമാക്കിയിരുന്നു. സിനിമ ഇപ്പോൾ ഓസ്കാറിന് മത്സരിക്കുകയാണ്. മികച്ച ഗാനത്തിലുള്ള കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ആണ് മിക്കവാറും ഇന്ത്യയിലേക്ക് ആദ്യമായി ഓസ്കാർ കൊണ്ടുവരാൻ പോകുന്ന ഗാനം. എം എം കീരവാണി ആണ് ഈ സിനിമയിലെ ഗാനങ്ങൾ ഒരുക്കിയത്.

അതേസമയം ഇപ്പോൾ സിനിമ വീണ്ടും ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ലോസ് ആഞ്ചലസിൽ നടന്ന ഹോളിവുഡ് ക്രിട്ടിക്സ് പുരസ്കാരം ആണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര സിനിമ, മികച്ച ആക്ഷൻ സിനിമ, മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി, മികച്ച ഒറിജിനൽ സോങ് വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരങ്ങൾ നേടിയത്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Athul

Recent Posts

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

39 mins ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

1 hour ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

2 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

3 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

6 hours ago