Film News

കൊച്ചിയില്‍ ഉണ്ടായിട്ടും അവരാരും എത്തിയില്ല; സുബിയെ കാണാന്‍ മലയാള സിനിമാലോകത്തെ മുന്‍നിര നായികാനായകന്മാര്‍ എന്തുകൊണ്ട് വന്നില്ലെന്ന് സംഗീത ലക്ഷ്മണ?

നടി സുബി സുരേഷിന്റെ മരണവാര്‍ത്ത അറിഞ്ഞ് നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് ഒരു നോക്ക് കാണാനായി വീട്ടിലെത്തിയത്. ആ മരണം ഇന്നും പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതിനോടകം നിരവധി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. ഇതിന് താഴെ വരുന്ന കമന്റുകളെല്ലാം വേദന നിറഞ്ഞതുതന്നെ.

- Advertisement -

സുബിക്കൊപ്പം ആദ്യം പ്രവര്‍ത്തിച്ചിരുന്നവരും മരണവാര്‍ത്തയറിഞ്ഞു എത്തിയിരുന്നു. എന്നാല്‍ മലയാള സിനിമയിലെ മുന്‍നിര നായികാ നായകന്മാര്‍ കൊച്ചിയില്‍ ഉണ്ടായിട്ടുപോലും സുബി സുരേഷിന്റെ വീട്ടില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ. സോഷ്യല്‍ മീഡിയ വഴി ഒരു പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് സംഗീത പ്രതികരിച്ചത് .

കേരളം കണ്ടതിൽ ഏറ്റവും മിടുക്കിയായ സ്റ്റേജ് ഷോ ആർട്ടിസ്റ്റ്, മലയാളത്തിലെ ആദ്യത്തെ വനിതാ സ്റ്റാന്റപ്പ് കോമേഡിയൻ, ലോകം മുഴുവനുള്ള മലയാളികളെ പല രൂപത്തിലും പല ഭാവത്തിലും രസിപ്പിച്ചിട്ടുള്ളവൾ, ചുറ്റും പോസിറ്റിവിറ്റി വാരിവിതറി, സൂര്യ തേജസ് പോലെ ജ്വലിച്ചു നിന്നവൾ, ചിരിച്ചു മാത്രം ഏവരും കണ്ടിട്ടുള്ളവൾ, രണ്ടര പതിറ്റാണ്ടുകാലം entertainment industry യുടെ അവിഭാജ്യഘടകമായിരുന്നവൾ.

സുബി സുരേഷ് മരണപ്പെട്ടിട്ട് അവള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനും സ്‌നേഹാദരവോടെ അവളെ യാത്രയാക്കാനും മലയാള സിനിമാലോകത്തെ മുന്‍നിര നായികാനായകന്മാരും സംവിധായകരും നിര്‍മ്മാതാക്കളും മറ്റ് മുന്‍നിര ചലചിത്രപ്രവര്‍ത്തകര്‍ ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? അവരില്‍ പലരും കൊച്ചിയില്‍ തന്നെയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ? എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ! ഹോ! സംഗീതയുടെ സംശയവചനങ്ങള്‍ 54:36

Anusha

Recent Posts

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

2 mins ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

48 mins ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

2 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

2 hours ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

4 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

9 hours ago