മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് പോലും ലഭിക്കാത്ത സ്വീകാര്യത ആണ് ഇദ്ദേഹത്തിന്റെ തമിഴ് സിനിമകൾക്കു ലഭിക്കുന്നത്. ഇതിൻറെ കാരണം എന്താണെന്ന് വെച്ചാൽ ഇദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ തട്ടുപൊളിപ്പൻ സിനിമകൾ ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകൾക്ക് മലയാളത്തിൽ വലിയ കുറവാണ് ഉള്ളത് എന്നതുകൊണ്ടുമാണ്.
ഇദ്ദേഹത്തിൻറെ അടുത്ത സിനിമയാണ് ദളപതി 67. ഈ വർഷം തന്നെ പൂജാദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുക. അതേസമയം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഇപ്പോൾ സിനിമയുടെ അപ്ഡേറ്റുകൾ ഓരോന്നോരോന്നായി വന്നുകൊണ്ടിരിക്കുകയാണ്.
ഹിന്ദി നടൻ സഞ്ജയ് ദത്ത് ആയിരിക്കും സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗൗതം മേനോൻ ആയിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മലയാളികളുടെ പ്രിയപ്പെട്ട മാത്യു സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ ആയിരിക്കും ഇദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് സൂചനകൾ. അതേസമയം സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ പ്രിയ ആനന്ദ് അവതരിപ്പിക്കുന്നുണ്ട് എങ്കിലും ഇവർ തന്നെയാണോ നായിക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സമയം ഇപ്പോൾ മറ്റൊരു ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ദളപതി 67 എന്ന സിനിമയുടെ അണിയർ പ്രവർത്തകരിൽ ഒരാൾ ആയിട്ടുള്ള കാർത്തിക് ഡിപി ആണ് ഈ ചിത്രം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ഇത് ആരാണ് എന്ന് മനസ്സിലായോ എന്ന് ചോദിച്ചിട്ടാണ് ഒരു താരത്തിന്റെ ചിത്രം ഇദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. ഇവരുടെ മുഖം വ്യക്തമാകുന്നില്ല എങ്കിലും ഇത് തൃഷ ആണ് എന്നാണ് കരുതപ്പെടുന്നത്. തൃഷ ആയിരിക്കും ഈ സിനിമയിലെ നായിക എന്നാണ് പൊതുവേ ലഭിക്കുന്ന റൂമറുകൾ. അതേസമയം ഇത് തൃശ തന്നെയാണോ അതോ പ്രിയ ആനന്ദ് ആണോ എന്ന തിരച്ചിൽ ആണ് ഇപ്പോൾ ആരാധകർ.