മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ബാലാ. തമിഴ് നടനാണ് ഇദ്ദേഹം എങ്കിലും ഇദ്ദേഹം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മലയാളം സിനിമകളിലൂടെയാണ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ ആയിരുന്നു അമൃത സുരേഷ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. അവന്തിക എന്നാണ് മകളുടെ പേര് എങ്കിലും പാപ്പു എന്നാണ് മകളെ വീട്ടിൽ വിളിക്കുന്നത്.
ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ ആണ് എലിസബത്ത്. രണ്ടു വർഷങ്ങൾക്കു മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. ഇവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ആശുപത്രിയിലാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും ഇദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിൻറെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. അതേസമയം ഇദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇദ്ദേഹത്തിൻറെ ഭാര്യ എലിസബത്ത്. ബാല ചേട്ടന് ഒരേ ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളൂ എന്നും എലിസബത്ത് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ ഇനിയും വേദനിപ്പിക്കാതിരിക്കാൻ പ്രേക്ഷകരും മാധ്യമങ്ങളും ശ്രമിക്കണം എന്നാണ് ഇപ്പോൾ മലയാളികൾ എല്ലാവരും തന്നെ പറയുന്നത്.
“ബാലചേട്ടൻ ഐസിയുവിൽ ആണ് ഇപ്പോൾ ഉള്ളത്. ഇന്നലെ അദ്ദേഹത്തെ കണ്ടപ്പോൾ ഒരു കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തിന് വിഷമം ഉള്ളതായി പറഞ്ഞത്. ഈ ന്യൂസ് പബ്ലിക് ആയതിൽ. ഓക്കേ ആണെന്ന് എല്ലാവരോടും പറയുവാൻ അദ്ദേഹം പറഞ്ഞു. അദ്ദേഹം വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. കഴിഞ്ഞ മൂന്നാല് വർഷങ്ങൾക്കിടയിൽ ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ എല്ലാം തന്നെ അദ്ദേഹം പണ്ടത്തെതിനെക്കാൾ ശക്തിയോടെ തിരിച്ചു വരികയാണ് ചെയ്തിട്ടുള്ളത്. ഇത്തവണയും അതുപോലെ അദ്ദേഹം ശക്തിയായി തിരിച്ചുവരും. നിങ്ങൾ എല്ലാവരും അദ്ദേഹത്തെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം” – എലിസബത്ത് പറഞ്ഞത് ഇങ്ങനെ.