ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് റൺ ദീപ് ഹൂഡ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത ആണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ഇതിനുള്ള കാരണം എന്താണ് എന്നറിയുമോ? ഇദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യം ഉള്ളത് ആയിരിക്കും. അഭിനയ പ്രാധാന്യമുള്ള സിനിമകളെല്ലാം തന്നെ മലയാളികൾ ഏതു ഭാഷയിൽ ആണെങ്കിലും സ്വീകരിക്കും എന്നതാണ് വസ്തുത.
ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. താരം കുഴഞ്ഞുവീണു എന്നാണ് അറിയാൻ സാധിക്കുന്നത്. കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ ആയിരുന്നു ഇദ്ദേഹം കുഴഞ്ഞു വീണത്. സമയം ഇദ്ദേഹത്തിന് കാലിന് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മുംബൈയിലെ ഒരു പ്രശസ്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ആരോഗ്യനില അത്ര ഗുരുതരമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എങ്കിൽപോലും അതീവ ജാഗ്രത ആണ് യുവാക്കൾ പുലർത്തേണ്ടത്. ഇദ്ദേഹം ഇങ്ങനെ കുഴഞ്ഞുവീഴാൻ കാരണം എന്താണ് എന്നറിയുമോ? എല്ലാ യുവാക്കളും പ്രത്യേകം ശ്രദ്ധിക്കണം.
ഇദ്ദേഹം അടുത്തിടെ വലിയ രീതിയിൽ ശരീരഭാരം കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കാൻ കാരണം എന്നാണ് അറിയാൻ സാധിക്കുന്നത്. നമ്മൾ ശരീരഭാരം കുറയ്ക്കുകയാണ് എങ്കിലും കൂട്ടുകയാണ് എങ്കിലും അത് വളരെ കുറേശ്ശെ വേണം ചെയ്യുവാൻ. അല്ലാതെ ഒറ്റയടിക്ക് ചെയ്താൽ ഇതായിരിക്കും അനുഭവം എന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെടുന്നത്. തടി കുറയ്ക്കാനും കൂട്ടാനും വേണ്ടി ഓരോന്ന് ചെയ്തുകൂട്ടുന്ന കേരളത്തിലെ യുവാക്കൾ ഇത് ശ്രദ്ധിക്കണം എന്നാണ് അമ്മാവന്മാരും അമ്മായിമാരും പറയുന്നത്.