മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോബി. മിമിക്രി വേദികളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അത്ഭുത ദ്വീപ് എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സൂസൻ. പൊതുവേദികളിൽ ഇവർ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. അടുത്തിടെ ജോബിയും ഇവരും ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഞാനും എൻറെ ആളും എന്ന പരിപാടിയിലാണ് ഇവർ പങ്കെടുക്കാൻ എത്തിയത്.
ഇപ്പോൾ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇരുവരും. “ഞങ്ങൾ തമ്മിൽ പരിചയം ഒന്നുമില്ലായിരുന്നു. ജോബി ചേട്ടൻറെ വല്യച്ഛന്റെ വീട് ഞങ്ങളുടെ വീടിനടുത്തായിരുന്നു. അവരുടെ മകളുടെ വിവാഹത്തിന് ജോബി ചേട്ടൻ വന്നിരുന്നു. അദ്ദേഹത്തെ കാണണമെന്നുണ്ടായിരുന്നു. അങ്ങനെ ഞാനും വീടിനടുത്തുള്ള ഒരു സുഹൃത്തും കൂടി അദ്ദേഹത്തെ കാണുവാൻ പോയി. അദ്ദേഹം വഴിയിലൂടെ പോകുന്നുണ്ട് എന്നറിഞ്ഞായിരുന്നു പോയത്. വെള്ളം കോരാൻ എന്ന പേരിൽ ആയിരുന്നു ഞങ്ങൾ പോയത്. വെള്ളം നേരത്തെ കോരി വെച്ചിട്ടുള്ളത് കൊണ്ട് അത് ഒഴിച്ചു കളഞ്ഞ് വീണ്ടും വെള്ളം എടുക്കാൻ പോയി. അദ്ദേഹത്തെ കണ്ടു എങ്കിലും അധികം പരിചയം ഒന്നുമില്ലാത്തതുകൊണ്ട് സംസാരിച്ചില്ല” – സൂസൻ പറയുന്നു.
“പിന്നെ ചേട്ടൻറെ പ്രൊപ്പോസൽ വരുന്നത്. എനിക്കിഷ്ടമാണ് എന്ന് ഞാൻ പറഞ്ഞു. അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നു. എന്നാൽ ആ സമയത്ത് ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ചേച്ചി നിൽക്കുമ്പോൾ എങ്ങനെയാണ് അനിയത്തിയുടെ വിവാഹം ചെയ്യുന്നത് എന്നായിരുന്നു വീട്ടുകാർ ചോദിച്ചത്. പക്ഷേ ഒരു മാസത്തിനിടയിൽ ചേച്ചിക്ക് ഒരു നല്ല പ്രൊപ്പോസൽ വന്നു. പെട്ടെന്ന് തന്നെ അവരുടെ വിവാഹവും കഴിഞ്ഞു” – സൂസൻ പറയുന്നു.
“ഇപ്പോഴത്തെ കുട്ടികൾ കല്യാണത്തിന് സേവ് ദ ഡേറ്റ് ഒക്കെ ചെയ്യുന്നത് കാണുമ്പോൾ നമുക്കും ഇങ്ങനെയൊക്കെ ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ട്. കല്യാണം കഴിഞ്ഞശേഷം ജോബി ചേട്ടന് വലിയ തിരക്ക് ആയിരുന്നു. ഞാൻ വിചാരിച്ച പോലെ ഉള്ള ആളല്ലെന്നു അപ്പോഴാണ് മനസ്സിലാക്കിയത്. രാവിലെ ഏതെങ്കിലും സുഹൃത്തു വന്നാൽ അവരുടെ കൂടെ പോകും. പിന്നെ രാത്രി ആകുമ്പോൾ ആയിരിക്കും വരിക” – സൂസൻ കൂട്ടിച്ചേർത്തു. ഇവൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എനിക്ക് അത്ഭുതമായി തോന്നുന്നു എന്നും പിന്നീട് ജോബി കൂട്ടി ചേർത്തു.