മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമൃത വർണ്ണൻ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെ ആണ് താരം കൂടുതൽ തിളങ്ങിയത്. ഒരേസമയം നായിക ആയിട്ടും വില്ലത്തി ആയിട്ടും താരം നിരവധി പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് നടിയുടെ കരിയർ മാറിമറിയുന്നത്. പിന്നീട് പുനർജനി, വധു, വേളാങ്കണ്ണി മാതാവ് തുടങ്ങിയ നിരവധി പരമ്പരകളിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. ഇപ്പോൾ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് താരം ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്.
പ്രശാന്ത് ആണ് അമൃതയുടെ ഭർത്താവ്. അമൃതയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഇദ്ദേഹവും. സസ്നേഹം എന്ന പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശാന്ത് ആണ്. ഒരു പോസിറ്റീവ് കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത് എന്നതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ഇരുവർക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ഇതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് ഇവർ നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. “പണികിട്ടി, ഇനി പച്ച മാങ്ങ വേണം” എന്ന കുറിപ്പോടെ ആണ് ഇവർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപ് ആയിരുന്നു ഇവർ വിവാഹം ചെയ്തത്. അതുകൊണ്ടുതന്നെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാവരും ആദ്യം കരുതിയത് അമൃത അമ്മയാകാൻ പോവുകയാണ് എന്നാണ്. എന്നാൽ സംഗതി അതൊന്നുമല്ല കേട്ടോ.
പച്ചമാങ്ങ വേണമെന്ന് അമൃത ആവശ്യപ്പെടുന്നതു മുതലാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ കാരണം ഒന്നും പറയാതെ ആണ് പ്രശാന്തിനെ മാങ്ങ വാങ്ങുവാൻ വേണ്ടി അമൃത അയക്കുന്നത്. പ്രശാന്ത് കടയിൽ നിന്നും മാങ്ങ വാങ്ങി തിരിച്ചെത്തിയിട്ടും അമൃത കാര്യം പറഞ്ഞില്ല. എന്തിനായിരുന്നു അമൃത പച്ചമാങ്ങ വാങ്ങുവാൻ വേണ്ടി പ്രശാന്തിനെ പറഞ്ഞയച്ചത് എന്നറിയുമോ? അത് മറ്റൊന്നുമായിരുന്നില്ല, പച്ചമാങ്ങ ജ്യൂസ് ഉണ്ടാക്കുവാൻ വേണ്ടി ആയിരുന്നു. എന്തായാലും ഈ സസ്പെൻസ് കേട്ടതോടെ അമ്പരക്കുകയാണ് മലയാളികൾ.